മെഡിക്കല്‍ വിദ്യാര്‍ഥിനി മുങ്ങി മരിച്ചതല്ല…രാജ്യത്തെ നടുക്കിയകൊടുംക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നു…

nri1ബര്‍ലിന്‍: രാജ്യത്തെ നടുക്കിയ കൊലപാതകമെന്നു വിശേഷിപ്പിക്കാവുന്ന ജര്‍മന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനു കാരണക്കാരനായ പതിനേഴുകാരനായ അഫ്ഗാന്‍ അഭയാര്‍ഥിയെ ജര്‍മന്‍ പോലീസ് തിരിച്ചറിഞ്ഞു.

െ്രെഫബുര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ മെഡിസിന്‍ വിദ്യാര്‍ഥിനിയായ മരിയ എന്ന പത്തൊന്‍പതുകാരിയെ ഒക്ടോബര്‍ 16 ന് െ്രെഫബുര്‍ഗിലെ െ്രെഡസാം പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അബദ്ധത്തില്‍ വെള്ളത്തില്‍ വീണു മരിച്ചതാണെന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ വിദഗ്ധ പരിശോധനയിലാണ് കൊലപാതകമാണെന്ന നിഗമനത്തില്‍ പോലീസ് എത്തിയത്. തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റിലൂടെ യുവതി മാനഭംഗത്തിനിരയായതായും തെളിഞ്ഞു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഹുസൈന്‍ എന്ന അഫ്ഗാന്‍ അഭയാര്‍ഥി യുവാവിനെ ഡിഎന്‍എ ടെസ്റ്റിനു വിധേയമാക്കിയപ്പോഴാണ് കൊടുംക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ന്നത്.

യൂണിവേഴ്‌സിറ്റിയില്‍ നിന്നും പഠനം കഴിഞ്ഞു തിരിച്ചു സൈക്കളില്‍ വീട്ടിലേയ്ക്കുപോയ മരിയയെ ഹുസൈന്‍ ക്രൂരമായി പീഡിപ്പിച്ചശേഷം പുഴയില്‍ മുക്കിക്കൊല്ലുകയായിരുന്നു. കൊലപാതകം നടന്ന് 50 ദിവസങ്ങള്‍ക്കു ശേഷമാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുവരുന്നത്. യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ ഒരുന്നതന്റെ മകളാണ് കൊല്ലപ്പെട്ട മരിയ.

അഫയാര്‍ഥികളുടെ കടന്നുകയറ്റത്തില്‍ അസ്വസ്ഥരായ ജര്‍മന്‍കാര്‍ ഈ സംഭവത്തിലൂടെ അഭയാര്‍ഥികളില്‍ നിന്നും വീണ്ടും അകലുകയാണ്. അഭയാര്‍ഥികള്‍ എല്ലാതന്നെ സംസ്കാരശൂന്യരും കൊലപാതകികളുമാണെന്ന് ജര്‍മന്‍ ജനത ഒറ്റക്കെട്ടായി തുറന്നുപറയുമ്പോള്‍ മെര്‍ക്കല്‍ ഇതിനെ ഇപ്പോഴും ന്യായീകരിക്കുകയാണ്. അഭയാര്‍ഥികളെ അടച്ചാക്ഷേിക്കരുതെന്നാണ് മെര്‍ക്കലിന്റെ വാദം. ഇത് ചിലപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന് തരിച്ചടിയായേക്കുമെന്ന സൂചനയും കാണുന്നുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Related posts