Set us Home Page

ഭാര്യ മരിച്ചാല്‍ പെന്‍ഷന്‍ കിട്ടും; 25കാരന്‍ തൊണ്ണൂറുകാരിയെ ഭാര്യയാക്കി; സന്തോഷകരമായി നീണ്ടുപോയ ദാമ്പത്യ ജീവിതത്തിന് അന്ത്യം കുറിച്ച് പതിനാല് മാസങ്ങള്‍ക്ക് ശേഷം

പങ്കാളി മരിച്ചാൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ പ​ണം സ്വ​ന്ത​മാ​ക്കാ​ൻ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​ൻ വി​വാ​ഹം ചെ​യ്ത​ത് ബ​ന്ധു​വാ​യ 91 വ​യ​സു​കാ​രി​യെ. അ​ർ​ജ​ന്‍റീ​ന സ്വ​ദേ​ശി​യാ​യ മൗ​റീ​ഷ്യോ ഒ​സോ​ള​യാ​ണ് പെൻഷൻ പണത്തിനായി ആ​ന്‍റി കൂടിയായ യൊ​ള​ന്ദ​യെ വി​വാ​ഹം ചെ​യ്യ്ത​ത്.

അ​ച്ഛ​നും അ​മ്മ​യും ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ​തി​നു ശേ​ഷം മൗ​റീ​ഷ്യോ​യും അ​മ്മ​യും മു​ത്ത​ശി​യും സ​ഹോ​ദ​ര​നും ട്രെ​സ് സെ​റി​റ്റോ​സി​ലുള്ള യൊ​ള​ന്ദ​യ്ക്കൊ​പ്പമായിരുന്നു താ​മ​സം. കാ​ലം ക​ട​ന്നു പോ​യി. മൗ​റീ​ഷ്യ​സി​ന് ഇ​രു​പ​ത്തി​യൊ​ന്നു വ​യ​സു​ള്ള​പ്പോ​ൾ നി​യ​മപ​ഠനത്തിനായി കോ​ള​ജി​ൽ ചേ​ർ​ന്നു. എ​ന്നാ​ൽ പ​ണം വി​ല​ങ്ങു​ത​ടി​യാ​യ​പ്പോ​ൾ പ​ഠ​നം പാ​തി​വ​ഴി​യിൽ അ​വ​സാ​നി​പ്പി​ക്കാ​ൻ മൗ​റീ​ഷ്യ​സ് തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ​യി​രി​ക്ക​യാ​ണ്, ഭാ​ര്യ മ​രി​ച്ചാ​ൽ ഭ​ർ​ത്താ​വി​ന് പെ​ൻ​ഷ​നായി നല്ലൊരു തുക ലഭിക്കുമെന്ന കാര്യം അദ്ദേഹം ചിന്തിച്ചത്. വയോധികയായ യൊ​ള​ന്ദയെ വിവാഹം കഴിച്ചാൽ അവരുടെ കാ​ല​ശേ​ഷം ല​ഭി​ക്കു​ന്ന പെ​ൻ​ഷ​ൻ പ​ണം ഉ​പ​യോ​ഗി​ച്ച് തന്‍റെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നും മൗ​റീ​ഷ്യ​സ് മനസിലാക്കി.

കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ര​ണ്ടും ക​ൽ​പ്പി​ച്ച് ത​ന്‍റെ മ​ന​സി​ലെ കാ​ര്യം മൗ​റീ​ഷ്യ​സ് ആ​ന്‍റി​യോ​ട് പ​റ​യു​ക​യും ചെ​യ്യ്തു. ഇ​തി​ന് മ​റു​പ​ടി​യാ​യി യൊ​ള​ന്ദ പ​റ​ഞ്ഞ​ത് ഇ​ങ്ങ​നെ- “​എ​ന്നെ എ​പ്പോ​ഴും സ​ഹാ​യി​ക്കു​ന്ന​ത് നീ​യാ​ണ്. എ​ന്നെ ഡോ​ക്ട​റു​ടെ അ​ടു​ക്ക​ൽ കൊ​ണ്ടു​പോ​കു​ന്ന​തു​ൾ​പ്പ​ടെ എ​ന്‍റെ എ​ല്ലാ ആ​ഗ്ര​ഹ​ങ്ങ​ളും സാ​ധി​ച്ചു ത​രു​ന്ന​ത് നീ​യാ​ണ്. അ​തു​കൊ​ണ്ട് എ​ന്‍റെ കാ​ല​ശേ​ഷം നി​ന​ക്ക് പ​ഠി​ക്കാ​നാ​യി പ​ണം ല​ഭി​ക്കു​മെ​ങ്കി​ൽ നി​ന്നെ വി​വാ​ഹം ചെ​യ്യാ​ൻ ഞാ​ൻ ത​യാ​റാ​ണ്.​..’

കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് ശേ​ഷം 2015 ഫെ​ബ്രു​വ​രി​യി​ൽ ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. അ​ധി​ക​മാ​രെ​യും ക്ഷ​ണി​ക്കാ​തെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. സ​ന്തോ​ഷ​ക​ര​മാ​യി നീ​ണ്ടു​പോ​യ ദാ​ന്പ​ത്യ ജീ​വി​ത​ത്തി​ന് അ​ന്ത്യം കു​റി​ച്ച് പ​തി​നാ​ല് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷം യൊ​ള​ന്ദ മ​ര​ണ​മ​ട​ഞ്ഞു. ത​ന്‍റെ മ​ന​സി​ലെ ആ​ഗ്ര​ഹം പൂ​ർ​ണ​മാ​ക്കാ​നാ​യി മൗ​റി​ഷ്യ​സ് ഉ​ട​ൻ ത​ന്നെ പെ​ൻ​ഷ​ൻ ല​ഭി​ക്കു​വാ​നു​ള്ള നി​യ​മ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു. എ​ന്നാ​ൽ കാ​ര്യ​ങ്ങ​ൾ അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്നി​ല്ല. പെ​ൻ​ഷ​നാ​യി ഇ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ച രേ​ഖ​ക​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചി​ല്ല. കാ​ര​ണം ഇ​ങ്ങ​നെ​യൊ​രു വി​വാ​ഹം ന​ട​ന്ന​താ​യി തങ്ങൾക്ക് അ​റി​യി​ല്ലെ​ന്ന് മൗ​റീ​ഷ്യ​സി​ന്‍റെ അ​യ​ൽ​ക്കാ​ർ അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​യ​മ​വി​ധേ​യ​മാ​യാ​ണ് വി​വാ​ഹം ന​ട​ന്ന​തെ​ന്നും അ​തി​ന്‍റെ എ​ല്ലാ രേ​ഖ​ക​ളും ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ടാ​ൽ അ​ത് സാ​ധി​ച്ചെ​ടു​ക്കു​ന്ന​തി​നാ​യി അ​ർ​ജ​ന്‍റീന സു​പ്രീം​കോ​ട​തി വ​രെ പോ​കാ​നും താൻ ത​യാ​റാ​ണെന്നുമാണ് മൗ​റീ​ഷ്യ​സ് പ​റഞ്ഞത്.

ക​ള്ള​ത്ത​ര​മൊ​ന്നു​മി​ല്ലാ​തെ​യാ​ണ് താൻ യൊ​ള​ന്ദ​യെ സ്നേ​ഹി​ച്ച​ത്, അ​വ​ർ ത​ന്നി​ൽ നി​ന്ന് അ​ക​ന്ന​തി​ന്‍റെ ദുഃഖം ഇ​പ്പോ​ഴും അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​പെ​ൻ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​യു​ള്ള എ​ല്ലാ നി​യ​മരേ​ഖ​ക​ളും താൻ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റഞ്ഞു. നി​യ​മ​പോ​രാ​ട്ട​ത്തി​ന് ഒ​ടു​വി​ൽ മൗ​റീ​ഷ്യ​സ് വി​ജ​യി​ക്കുക തന്നെ ചെയ്തു. സം​ഭ​വം അ​റി​ഞ്ഞ​വ​ർ പ​ല ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യപ്രകടന​ങ്ങ​ളാ​ണ് നടത്തിയത്. നി​യ​മ വ്യ​വ​സ്ഥ​യെ ക​ബ​ളി​പ്പി​ക്കാ​നാ​ണ് മൗ​റീ​ഷ്യ​സ് ശ്ര​മി​ച്ച​തെ​ന്ന് ചി​ല​ർ പ​റ​യു​ന്പോ​ൾ മ​റ്റ് ചി​ല​ർ പ​റ​യു​ന്ന​ത് മൗ​റീ​ഷ്യ​സ് ഒ​രു ബു​ദ്ധി​മാ​നാ​ണെ​ന്നാ​ണ്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS