കക്കൂസ് പണി തീർന്നില്ല! ഇന്ധനവില വീണ്ടും കൂട്ടി; ഇ​ന്ന് പെ​ട്രോ​ളി​ന് 14 പൈ​സ​യും ഡീ​സ​ലി​ന് 19 പൈ​സ​യും വ​ർ​ധിപ്പിച്ചു; ജനദ്രോഹത്തിനെതിരേ ഉരിയാടാതെ പ്രതിപക്ഷവും

കൊ​ച്ചി: ഇ​ന്ധ​ന​വി​ല​യി​ൽ സം​സ്ഥാ​ന​ത്ത് ഇ​ന്നും വ​ർ​ധ​ന​വ്. ഇ​ന്ന​ല​ത്തെ വി​ല​യെ അ​പേ​ക്ഷി​ച്ച് ഇ​ന്ന് പെ​ട്രോ​ളി​ന് 14 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 19 പൈ​സ​യു​ടെ​യും വ​ർ​ധ​ന​വാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 78.61 രൂ​പ​യും ഡീ​സ​ലി​ന് 71.52 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. ഇ​ന്ന​ലെ പെ​ട്രോ​ളി​ന് 78.47 രൂ​പ​യും ഡീ​സ​ലി​ന് 71.33 രൂ​പ​യു​മാ​ണ്. അ​തേ​സ​മ​യം കൊ​ച്ചി​യി​ൽ ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​യ വ്യ​ത്യാ​സ​മു​ണ്ട്. ഇ​വി​ടെ പെ​ട്രോ​ളി​ന് 13 പൈ​സ​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് ഇ​ന്ന് 77.39 രൂ​പ​യും ഡീ​സ​ലി​ന് 70.38 രൂ​പ​യു​മാ​ണ് വി​ല.

ഇ​ന്ന​ലെ കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 77.26 രൂ​പ​യും ഡീ​സ​ലി​ന് 70.19 രൂ​പ​യു​മാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ അ​സം​സ്കൃ​ത എ​ണ്ണ​ക്ക് വി​ല വ​ർ​ധി​ക്കു​ന്ന​താ​ണ് നി​ല​വി​ലെ കു​തി​പ്പി​ന് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ന് മു​ന്പ് സ​മാ​ന​രീ​തി​യി​ൽ വി​ല​വ​ർ​ധ​ന​വു​ണ്ടാ​യ 2013 ൽ ​അ​സം​സ്കൃ​ത എ​ണ്ണ​ക്ക് ബാ​ര​ലി​ന് 147 ഡോ​ള​റാ​യി​രു​ന്നു.

ഇ​പ്പോ​ൾ ബാ​ര​ലി​ന് 81 ഡോ​ള​റി​ന​ടു​ത്ത് വി​ല​യെ​ത്തി നി​ൽ​ക്കു​ന്പോ​ഴും രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല​യി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന​വ് സാ​ധാ​ര​ണ​ക്കാ​രെ ഏ​റെ വ​ല​യ്ക്കു​ന്ന​താ​ണ്. ഒ​രു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് ര​ണ്ട​ര രൂ​പ​യും ഡീ​സ​ലി​ന് മൂ​ന്ന് രൂ​പ​യോ​ള​വും വ​ർ​ധ​ന​വ് ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റം കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര​വും സം​സ്ഥാ​ന​വും നി​കു​തി കു​റ​ച്ചാ​ൽ ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റ​ത്തി​ന് ശ​മ​ന​മു​ണ്ടാ​കും. എ​ന്നാ​ൽ നി​കു​തി കു​റ​യ്ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ. സം​സ്ഥാ​ന​ങ്ങ​ൾ ഇ​വ​യു​ടെ വാ​റ്റ് കു​റ​യ്ക്ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ലാ​ണ് കേ​ന്ദ്രം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ൽ എ​ക്സൈ​സ് ഡ്യൂ​ട്ടി​യി​ൽ ലി​റ്റ​റി​ന് ര​ണ്ടു രൂ​പ കു​റ​ച്ചി​രു​ന്നു. ഇ​നി കു​റ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ധ​ന​മ​ന്ത്രാ​ല​യം ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് ലീ​റ്റ​റി​ന് 78.57 രൂ​പ​യും ഡീ​സ​ലി​ന് 71.49 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. കോ​ഴി​ക്കോ​ട്- പെ​ട്രോ​ള്‍ 77.74, ഡീ​സ​ല്‍ 70.73 തൃ​ശ്ശൂ​ര്‍- പെ​ട്രോ​ള്‍ 77.59, ഡീ​സ​ല്‍ 70.51 ആ​ല​പ്പു​ഴ- പെ​ട്രോ​ള്‍ 77.80, ഡീ​സ​ല്‍ 70.76, കൊ​ച്ചി- പെ​ട്രോ​ള്‍ 77.45, ഡീ​സ​ല്‍ 70.43 പാ​ല​ക്കാ​ട്- പെ​ട്രോ​ള്‍ 77.91, ഡീ​സ​ല്‍ 70.79 ക​ണ്ണൂ​ര്‍- പെ​ട്രോ​ള്‍ 77.70, ഡീ​സ​ല്‍ 70.69, ഇ​ടു​ക്കി- പെ​ട്രോ​ള്‍ 78.05, ഡീ​സ​ല്‍ 70.96 കൊ​ല്ലം- പെ​ട്രോ​ള്‍ 78.20, ഡീ​സ​ല്‍ 71.14.

Related posts