ജി​ല്ല​യി​ലെ പെ​ട്രോ​ൾ​പ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ; പരിശോധനയിൽ കണ്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ

ക​രു​നാ​ഗ​പ്പ​ള്ളി: ജി​ല്ല​യി​ലെ 90 ശ​ത​മാ​ന​ത്തോ​ളം പെ​ട്രോ​ൾ പ​മ്പു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ല്ലാ​തെ​യെ​ന്ന് വി​വ​രം. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഫ​യ​ർ​ഫോ​ഴ്സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​വി​വ​രം.

ഫ​യ​ർ​ഫോ​ഴ്സ് ജി​ല്ലാ ഓ​ഫീ​സ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി, ച​വ​റ, ശാ​സ്താം​കോ​ട്ട, കു​ണ്ട​റ, പ​ത്ത​നാ​പു​രം, കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ർ, ക​ട​യ്ക്ക​ൽ, പ​ര​വൂ​ർ, ചാ​മ​ക്ക​ട, കൊ​ല്ലം എ​ന്നീ യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​റി​പ്പോ​ർ​ട്ട് .

സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​പ്ര​കാ​ര​മാ​ണ് ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​യു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. പെ​ട്രോ​ളി​യം റീ​ട്ടെ​യി​ൽ ഔ​ട്ട് ലൈ​റ്റ്, ഗ്യാ​സ് സം​ഭ​ര​ണം, മ​ണ്ണെ​ണ്ണ സം​ഭ​ര​ണം എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ൻ ഒ ​സി എ​ടു​ക്കാ​ത്ത​വ​രും പു​തു​ക്കാ​ത്ത​വ​രു‌‌‌‌‌​ണ്ടെ​ങ്കി​ൽ ഇ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നാ​ണ് സൂ​ച​ന. ചി​ല ഗ്യാ​സ് ഗോ​ഡൗ​ണു​ക​ളി​ലും എ​ൻ​ഒ​സി യി​ല്ലാ​യെ​ന്നും വി​വ​രം ഉ​ണ്ട്.

Related posts