61 ലക്ഷം പേർക്കുകൂടി ഇപിഎഫ്ഒ അംഗത്വം

pf-lന്യൂ​ഡ​ൽ​ഹി: എം​പ്ലോ​യീ​സ് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ടി​ലെ (ഇ​പി​എ​ഫ്) പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഇ​എ​സ്ഐ (എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ്) കോ​ർ​പ​റേ​ഷ​ന്‍റെ ചി​കി​ത്സാ​സ​ഹാ​യം ല​ഭ്യ​മാ​ക്കും. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഇ​പി​എ​ഫ്ഒ കേ​ന്ദ്ര​ട്ര​സ്റ്റി​മാ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു. എ​ട്ടു​കോ​ടി​യോ​ളം അം​ഗ​ങ്ങ​ളാ​ണ് ഇ​പി​എ​ഫ്ഒ​യി​ൽ ഉ​ള്ള​ത്.

അ​സം​ഘ​ടി​ത മേ​ഖ​ല​യി​ലെ 61 ല​ക്ഷ​ത്തി​ലേ​റെ​പ്പേ​രെ​ക്കൂ​ടി പി​എ​ഫ് ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​ക്കാ​നു​ള്ള ശി​പാ​ർ​ശ ട്ര​സ്റ്റി​മാ​ർ അം​ഗീ​ക​രി​ച്ചു. ആം​ഗ​ൻ​വാ​ടി​ക​ളി​ലെ ആ​യ​മാ​രും സ​ഹാ​യി​ക​ളു​മ​ട​ക്കം 24 ല​ക്ഷം പേ​രും സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ജോ​ലി​ക്കാ​രാ​യ 25.5 ല​ക്ഷം പേ​രും പ​ത്തു​ ല​ക്ഷം ആ​ശാ വ​ർ​ക്ക​ർ​മാ​രു​മാ​ണ് പി​എ​ഫ് പ​രി​ധി​യി​ലാ​കു​ക.

ഇ​വ​ർ അ​ട​യ്ക്കേ​ണ്ട വി​ഹി​തം ശ​ന്പ​ള​ത്തി​ന്‍റെ പ​ത്തു​ ശ​ത​മാ​ന​മാ​ക്കി കു​റ​യ്ക്കാ​ൻ ട്ര​സ്റ്റി​മാ​ർ ശി​പാ​ർ​ശ ചെ​യ്തു. സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ 12 ശ​ത​മാ​ന​മാ​ണ് അ​ട​യ്ക്കേ​ണ്ട​ത്.ഇ​വ​രു​ടെ വി​ഹി​തം​കൂ​ടി കേ​ന്ദ്ര-​സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റു​ക​ൾ അ​ട​യ്ക്ക​ണ​മെ​ന്നു യോ​ഗ​ത്തി​ൽ തൊ​ഴി​ലാ​ളി പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.ഇ​വ​രെ പി​എ​ഫി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ്ര​ത്യേ​ക വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കേ​ണ്ട​തു​ണ്ട്.

പി​എ​ഫ് വി​ഹി​തം പി​രി​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​ർ​ക്കു പ​ണം ന​ൽ​കു​ന്ന​തി​നും സ്വ​കാ​ര്യ​ബാ​ങ്കു​ക​ളെ​ക്കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.ഇ​പി​എ​ഫ്ഒ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​ള്ള ശ​ന്പ​ള​പ​രി​ധി 15,000 രൂ​പ​യി​ൽ​നി​ന്ന് 25,000 രൂ​പ​യാ​ക്കാ​നു​ള്ള ശി​പാ​ർ​ശ വ്യാ​ഴാ​ഴ്ച​ത്തെ യോ​ഗം പ​രി​ഗ​ണി​ച്ചി​ല്ല. തൊ​ഴി​ൽ​മ​ന്ത്രി ബ​ന്ദാ​രു ദ​ത്താ​ത്രേ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു

Related posts