ലാവ്‌ലിൻ വൈരാഗ്യം..! പിണറായി കെ.​എം.ഷാ​ജ​ഹാനെ ജ​യി​ലി​ൽ അ​ട​ച്ച​ത് ലാവലിൻ കേ​സ് മകൻ ന​ട​ത്തു​ന്ന​തി​ലു​ള്ള വിരോധം മൂലമെന്ന് മാ​താ​വ് തങ്കമ്മ

pinarai-lതി​രു​വ​ന​ന്ത​പു​രം: പോലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്‍റെ അമ്മയെ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളിൽ അറസ്റ്റിലായ കെ.​എം. ഷാ​ജ​ഹാ​ന്‍റെ അമ്മ പ്രതിഷേധവുമായി രംഗത്ത്. ഷാജഹാനെ ജ​യി​ലി​ൽ അ​ട​ച്ച​ത് പി​ണ​റാ​യി​യു​ടെ പ്ര​തി​കാ​ര​മാ​ണെന്ന് മാ​താ​വ് ആരോപിച്ചു. പി​ണ​റാ​യി​ക്കെ​തി​രെ​യു​ള്ള ലാവലിൻ കേ​സ് ഷാ​ജ​ഹാ​ൻ ന​ട​ത്തു​ന്ന​തി​ലു​ള്ള വി​രോ​ധ​മാ​ണ് കേ​സി​ൽ കു​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നും മാ​താ​വ് ത​ങ്ക​മ്മ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

ഗൂ​ഢാ​ലോ​ച​ന​യി​ൽ ഷാ​ജ​ഹാ​ന് പ​ങ്കി​ല്ലെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. തോ​ക്ക് സ്വാ​മി​യു​മാ​യി ഷാ​ജ​ഹാ​ന് ബ​ന്ധ​മി​ല്ലെ​ന്നും ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ബന്ധുക്കൾ പറഞ്ഞു.

Related posts