ഞങ്ങളുടെ ശത്രു മുഖ്യമന്ത്രിയെന്ന് മാവേയിസ്റ്റ് മുഖ പ്രസംഗം; മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ ഭീ​ഷ​ണി‍യെ തുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി കമാൻഡോയെ നിയമിച്ചു

pinarai-lതി​രു​വ​ന​ന്ത​പു​രം: മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ചു. മാ​വോ​യി​സ്റ്റു​ക​ളു​ടെ മു​ഖ്യ​ശ​ത്രു പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്ന് മാ​വേ​യി​സ്റ്റ് മു​ഖ​പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ന​ത്തി​ൽ വാ​ർ​ത്ത പ്ര​സി​ദ്ധി​ക​രി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സം​സ്ഥാ​ന പോ​ലീ​സ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് സു​ര​ക്ഷ വ​ർ​ധി​പ്പി​ച്ച​ത്.   ക​മാ​ൻ​ഡോ സം​ഘം ഉ​ൾ​പ്പെ​ടെ ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് സു​ര​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

ഇ​തി​ന് പു​റ​മെ​യാ​ണ് കൂ​ടു​ത​ൽ സാ​യു​ധ പോ​ലീ​സി​ന്‍റെ സു​ര​ക്ഷാ സ​ന്നാ​ഹ​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് വേ​ണ്ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​നോ​ടൊ​പ്പം എ​സ്കോ​ർ​ട്ടും പൈ​ല​റ്റും ക​മാ​ൻ​ഡോ സം​ഘ​വും ബോം​ബ് സ്ക്വാ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​യു​ധ പോ​ലീ​സ് സം​ഘ​ത്തെ​യു​മാ​ണ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.  മു​ഖ്യ​മ​ന്ത്രി പോ​കു​ന്ന എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ക​മാ​ൻ​ഡോ സം​ഘ​വും ഉ​ണ്ടാ​കും. പ്ര​ത്യേ​കം പ​രി​ശീ​ല​നം ല​ഭി​ച്ച ക​മാ​ൻ​ഡോ സം​ഘ​ത്തെ​യാ​ണ് സു​ര​ക്ഷ​ക്കാ​യി നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.

Related posts