പകർച്ചപ്പനി പ്രതിരോധത്തിന് നാട് ഒന്നാകെ രംഗത്തിറങ്ങണം; ജൂണ്‍ 27 മുതൽ 29 വരെ സംസ്ഥാനത്തു സംയുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് മുഖ്യമന്ത്രി

pinaraiതിരുവനന്തപുരം: പകർച്ചപ്പനി പ്രതിരോധനത്തിനു നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജൂണ്‍ 27 മുതൽ 29 വരെ സംസ്ഥാനത്തു സംയുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്കായി ജൂണ്‍ 23നു സർവകക്ഷി യോഗം വിളിക്കുവാനും സർക്കാർ തീരുമാനിച്ചു.

ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ജൂണ്‍ 23ന് യോഗം ചേരും. മന്ത്രിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിലായിരിക്കും ശുചീകരണ പ്രവർത്തങ്ങൾ നടത്തുന്നത്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ പണം തദേശസ്വയംഭരണ സ്ഥാപങ്ങൾക്കു നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related posts