ലാൽ സലാം സഖാവേ.! ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മുഖ്യമന്ത്രി 17നു ശബരിമലയിൽ; ഒപ്പം അഞ്ചു മന്ത്രിമാരും

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​കാ​ല മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ 17നു ​ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് ഉ​ന്ന​ത​ത​ല​യോ​ഗം ചേ​രും. മ​ന്ത്രി​മാ​രാ​യ ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ, കെ. ​രാ​ജു, മാ​ത്യു ടി.​തോ​മ​സ്, കെ.​കെ. ശൈ​ല​ജ, കെ.​ടി. ജ​ലീ​ൽ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

16നു ​രാ​ത്രി ശ​ബ​രി​മ​ല​യി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി ദേ​വ​സ്വം ഗ​സ്റ്റ് ഹൗ​സി​ൽ വി​ശ്ര​മി​ക്കും. 17നു ​രാ​വി​ലെ ഒ​ന്പ​തി​നാ​ണ് അ​വ​ലോ​ക​ന​യോ​ഗം. മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പു​തി​യ പ​ദ്ധ​തി​ക​ൾ​ക്കു ശ​ബ​രി​മ​ല​യി​ൽ തു​ട​ക്കം കു​റി​ക്കും.

ര​ണ്ടു കോ​ടി രൂ​പ ചെ​ല​വി​ൽ പ​ന്പ​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം, പു​ണ്യ​ദ​ർ​ശ​നം കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം എ​ന്നി​വ മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും. ടൂ​റി​സം വ​കു​പ്പാ​ണ് പു​ണ്യ​ദ​ർ​ശ​നം കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം ന​ട​ത്തു​ന്ന​ത്. 4.99 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണി​ത്. 24 മു​റി​ക​ളാ​ണ് കോം​പ്ല​ക്സി​ലു​ണ്ടാ​കു​ക.

Related posts