അനുഭാവപൂർവം പരിഗണിക്കും..! തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു നൽകാൻ പദ്ധതി; പ്രശ്നങ്ങളെപ്പറ്റി പഠിക്കാൻ സമിതി രൂപീകരിക്കുമെന്ന് മു​ഖ്യ​മ​ന്ത്രി

pinarai-l തി​രു​വ​ന​ന്ത​പു​രം: തോ​ട്ടം മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തോ​ട്ടം മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. വീ​ടു​ക​ൾ നി​ർ​മി​ക്കാ​നാ​യി തോ​ട്ടം ഉ​ട​മ​ക​ൾ അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം ക​ണ്ടെ​ത്തി ന​ൽ​കാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

തോ​ട്ടം മേ​ഖ​ല നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കും. ഈ ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലാ​യി​ട്ട് ഏ​റെ വ​ർ​ഷ​മാ​യി. തോ​ട്ടം തോ​ട്ട​മാ​യും എ​സ്റ്റേ​റ്റു​ക​ൾ എ​സ്റ്റേ​റ്റു​ക​ളാ​യും നി​ല​നി​ർ​ത്താ​നാ​ക​ണം. കേ​ര​ള​ത്തി​ന്‍റെ ഭൂ​പ്ര​കൃ​തി​ക്കും സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്കും അ​ത് ആ​വ​ശ്യ​മാ​ണ്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന ഫാ​ക്ട​റി​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കും. തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ന്ന ന​ട​പ​ടി ഉ​ണ്ടാ​ക​രു​തെ​ന്ന നി​ർ​ദേ​ശ​വും ന​ൽ​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി പ​ഠി​ക്കാ​ൻ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട സെ​ക്ര​ട്ട​റി​മാ​രു​ടെ സ​മി​തി രൂ​പീ​ക​രി​ക്കു​മെ​ന്നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് പ്ലാന്‍റേ​ഷ​ൻ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts