ട്രോളന്മാരുടെ ശ്രദ്ധയ്ക്ക്! മുഖ്യമന്ത്രിയെ ട്രോളരുതെന്ന് പോലീസ്; ട്രോള്‍ ഗ്രൂപ്പുകളുടെ അഡ്മിന്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഹൈടെക് സെല്‍

pinaതി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട​രു​തെ​ന്ന് ട്രോ​ള്‍ ഗ്രൂ​പ്പി​ന് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം. ഹൈ​ടെ​ക് സെ​ല്ലാ​ണ് ട്രോ​ള്‍ ഗ്രൂ​പ്പു​ക​ളു​ടെ അ​ഡ്മി​ന്‍​ കൈകാര്യം ചെയ്യുന്നവർക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ആ​വ​ര്‍​ത്തി​ച്ചാ​ല്‍ ഐടി ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ക്കു​മെ​ന്നാ​ണ് സ​ന്ദേ​ശം.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പെ​ട​ല്‍ നി​യ​ന്ത്രി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രോ​ള്‍ ഗ്രൂ​പ്പു​ക​ള്‍​ക്കെ​തി​രാ​യ നീ​ക്കം. മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ പോ​സ്റ്റി​ട്ട​തി​ന് ഒ​രാ​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ക്കുന്നതായാണ് ഹൈ​ടെ​ക്ക് സെ​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്. പ​ക്ഷെ ആ​രു​ടെ പ​രാ​തി​യെ​ന്ന് പ​റ​യു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യെ ക​ളി​യാ​ക്കി​യു​ള്ള പോ​സ്റ്റ് റി​മൂ​വ് ചെ​യ്യ​ണ​മെ​ന്നും ഇ​നി ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്നും ഹൈ​ടെ​ക്ക് സെ​ല്‍ ന​ല്‍​കി​യ സ​ന്ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

Related posts