ശരിക്കും കണ്ടോ..! പ്രാഥമികാവശ്യത്തിന് പോലും വെള്ളമില്ലാതെ വലഞ്ഞ വീട്ടമ്മമാർ സ്വ​ന്ത​മാ​യി പ​ണം മു​ട​ക്കി പൈപ്പ് ലൈൻ വലിച്ച് ജലക്ഷാമത്തിന് പരിഹാരം കണ്ടു

watr-lങ്കൊ​മ്പ്: തോ​ട്ടി​ലെ മ​ലി​ന​ജ​ലം ഉ​പ​യോ​ഗി​ച്ചു മ​ടു​ത്ത നാ​ട്ടു​കാ​ർ കൈ​കോ​ർ​ത്ത​പ്പോ​ൾ ശു​ദ്ധ​ജ​ലം വീ​ട്ടി​ലെ​ത്തി. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 12, 14 വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കാ​യ​ൽ​പു​റം തൊ​റു​വ​ശേ​രി പ്ര​ദേ​ശ​ത്തെ പ​ത്തോ​ളം കു​ടും​ബ​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ സ​ഹാ​യ​മി​ല്ലാ​തെ വ​ന്ന​പ്പോ​ൾ സ്വ​ന്ത​മാ​യി പ​ണം മു​ട​ക്കി ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം തേ​ടി​യ​ത്.

പ്ര​ദേ​ശ​ത്തെ ജ​നം കു​ടി​ക്കാ​നൊ​ഴി​കെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പു​ത്ത​ൻ​തോ​ട്ടി​ലെ വെ​ള്ള​മാ​ണെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ തോ​ട്ടി​ൽ പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും നി​റ​ഞ്ഞ​തോ​ടെ ദു​ർ​ഗ​ന്ധം​മൂ​ലം വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​താ​യി. കു​ടി​ക്കാ​നും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്ക് പ്ര​ദേ​ശ​വാ​സി​ക​ൾ സ്വ​കാ​ര്യ വി​ൽ​പ​ന​ക്കാ​രി​ൽ​നി​ന്ന് വെ​ള്ളം വി​ല​യ്ക്കു വാ​ങ്ങു​ക​യാ​ണ്.

പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കും അ​മി​ത​വി​ല​യ്ക്കു വെ​ള്ളം വാ​ങ്ങ​ണ​മെ​ന്നാ​യ​തോ​ടെ കാ​യ​ൽ​പ്പു​റം വ​ട്ട​ക്കാ​യ​ലി​ൽ​നി​ന്നും പൈ​പ്പു​ലൈ​ൻ വ​ലി​ച്ച് വെ​ള്ള​മെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പു​ളി​ങ്കു​ന്ന് സി​ഐ കെ.​എ. അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബാ​ബു കു​റു​പ്പ​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ വൈ​സ് പ്ര​സി​ഡ​ന്റ് പു​ഷ്പ ബി​ജു, ജ​ല​വി​ത​ര​ണ​പ​ദ്ധ​തി സെ​ക്ര​ട്ട​റി സോ​ണി​ച്ച​ൻ ആ​ന്റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts