പി​റ​വം ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ൽ ഇ​രു​ച​ക്ര  വാ​ഹ​ന​ങ്ങ​ളു​ടെ അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്; അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും യാത്രക്കാർക്കും ബുദ്ധിമുട്ടാകുന്നു

പി​റ​വം: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ൽ അ​ന​ധി​കൃ​ത​മാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് പ​തി​വാ​കു​ന്നു. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ മു​ന്നി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ നി​ര​യാ​യി പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന​ത്.നേ​ര​ത്തെ ഇ​വി​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നെ​തി​രേ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​ണ​ങ്കി​ലും ഇ​പ്പോ​ൾ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞു നോ​ക്കാ​റി​ല്ല.

ബ​സ് സ്റ്റാ​ന്‍​ഡി​നു​ള്ളി​ൽ പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് അ​നു​വ​ദി​ച്ചി​ട്ടു​ള്ള​താ​ണ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​രി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​തും അ​ട​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. സ്റ്റാ​ന്‍​ഡി​നു​ള്ളി​ൽ സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത​ല്ല. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ക്ക് പോ​കു​ന്ന​വ​രും സ്വ​കാ​ര്യ ബ​സ് തൊ​ഴി​ലാ​ളി​ക​ളും ത​ങ്ങ​ളു​ടെ ഇ​രു ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഇ​വി​ടെ പാ​ർ​ക്ക് ചെ​യ്തി​ട്ടു പോ​വു​ക​യാ​ണ്.

അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ് മൂ​ലം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ത​ട​സ​വും യാ​ത്ര​ക്കാ​ർ​ക്ക് കോം​പ്ല​ക്സി​ന്‍റെ വ​രാ​ന്ത​യി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കാ​നും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ൾ ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ​ക്കും പോ​ലീ​സി​നും ന​ൽ​കി​യി​ട്ടു​ള്ള​താ​ണ​ങ്കി​ലും ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു​ള്ള ആ​ക്ഷേ​പ​മു​ണ്ട്.

ബ​സ് സ്റ്റാ​ന്‍​ഡി​നു സ​മീ​പ​ത്തു​ത​ന്നെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യാ​ൻ പേ ​ആ​ൻ​ഡ് പാ​ർ​ക്കും മ​റ്റു സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാ​മു​ണ്ടെ​ങ്കി​ലും ഇ​തൊ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ വാ​ഹ​ന ഉ​ട​മ​ക​ൾ ത​യാ​റാ​കു​ന്നി​ല്ല.

Related posts