പിച്ച വെച്ച നാള്‍ മുതല്‍ക്കു നീ! വിദേശത്ത് പിച്ചയെടുത്ത് സുഹൃത്തുക്കളായ പിഷാരടിയും ധര്‍മജനും; കിടിലന്‍ കമന്റുകളുമായി ഇരുവരുടെയും ആരാധകരും

വിദേശത്ത് പിച്ചയെടുക്കുന്ന രണ്ട് മലയാളി യുവാക്കളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. വെറുതെ നിന്ന് പിച്ചയെടുക്കുകയുമല്ല, ബാക്ക്ഗ്രൗണ്ടില്‍ പാട്ടുമുണ്ട്. അതാകട്ടെ, പിച്ച വെച്ച നാള്‍ മുതല്‍ക്ക് നീ… എന്ന ഗംഭീര പാട്ടും. ഈ രണ്ടുപേര്‍ ആരൊക്കെയെന്നല്ലേ..

രണ്ടുപേരും നമുക്ക് പ്രിയപ്പെട്ടവര്‍ തന്നെ. ഉറ്റസുഹൃത്തുക്കളായ ധര്‍മജനും പിഷാരടിയുമായാണ് വിദേശത്ത് പിച്ച എടുക്കുന്ന വിഡിയോയിലെ താരങ്ങള്‍. ശരിക്കും പിച്ചക്കാരാണെന്ന് കരുതി, സ്വദേശികളായ ചിലരൊക്കെ ഇവര്‍ക്ക് കാശ് നല്‍കുന്നുമുണ്ട്.

വീഡിയോയുടെ താഴെ ആരാധകരുടെ വക രസകരമായ കമന്റുകള്‍ വന്ന് നിറയുകയാണ്. പിഷാരടി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

#friendsforever#togetherness#dharmajanbolgatty #perfectpartner #

A post shared by Ramesh Pisharody (@rameshpisharody) on

Related posts