മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എല്ലാ മേഖലയിലും വി​ക​സ​നം ന​ട​പ്പാ​ക്കും: പി.​കെ.​ബി​ജു എം​പി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ​ർ​വത​ല സ്പ​ർ​ശി​യാ​യ വി​ക​സ​നം ന​ട​പ്പാ​ക്കു​മെ​ന്ന് ഡോ.​പി.​കെ.​ബി​ജു.​എം​പി പ​റ​ഞ്ഞു. എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടു​പ​യോ​ഗി​ച്ച് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് വാ​ങ്ങി ന​ൽ​കി​യ കം​പ്യൂ​ട്ട​റൈ​സ്ഡ് റേ​ഡി​യോ​ഗ്രാ​ഫി​യോ​ടു കൂ​ടി​യ പു​തി​യ എ​ക്സ്റേ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 32.50 ല​ക്ഷം രൂ​പ​യാ​ണ്പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും എം​പി ഇ​തി​നാ​യി അ​നു​വ​ദി​ച്ച​ത്.

തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും പി.​കെ.​ബി​ജു എം​പി ഇ​തു​വ​രെ 2.32 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു. കീ​മോ ഡേ ​കെ​യ​ർ സെ​ന്‍റ​റും അ​നു​ബ​ന്ധ വി​ക​സ​ന​വും ന​ട​പ്പാ​ക്കി. നാ​ലു ആം​ബു​ല​ൻ​സു​ക​ൾ, ര​ണ്ട് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ എ​ന്നി​വ​യും ല​ഭ്യ​മാ​ക്കി. നേ​ര​ത്തെ എം​പി ഇ​ട​പെ​ട്ട​തി​നെ തു​ട​ർ​ന്ന് കാ​ത്ത് ലാ​ബും കാ​ർ​ഡി​യോ തൊ​റാ​സി​ക് സ​ർ​ജ​റി യൂ​ണി​റ്റും ആ​രം​ഭി​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ 8.59 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഈ ​വ​ർ​ഷം 27 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യി​ട്ടു​മു​ണ്ട്. ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ്, ചെ​സ്റ്റ് ഹോ​സ്പി​റ്റ​ൽ എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ളും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് എം​പി ഇ​തി​ന​കം സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

യോ​ഗ​ത്തി​ൽ പ്രി​ൻ​സി​പ്പാ​ൾ ഡോ.​എം.​എ ആ​ൻ​ഡ്രൂ​സ്, സൂ​പ്ര​ണ്ട് ഡോ.​ബി​ജു കൃ​ഷ്ണ​ൻ, ലെ​യ്സ​ണ്‍ ഓ​ഫീ​സ​ർ ഡോ.​ര​വീ​ന്ദ്ര​ൻ, ഡോ.​സു​നി തോ​മ​സ്, ഡോ.​പോ​ൾ, ചീ​ഫ് റേ​ഡി​യോ​ഗ്രാ​ഫ​ർ എ​സ്. ശ്രീ​കു​മാ​ർ, റേ​ഡി​യോ​ഗ്രാ​ഫ​ർ പി.​സി.​അ​നൂ​പ് എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ വി​വി​ധ വ​കു​പ്പ് ത​ല​വ​ൻ​മാ​രു​മാ​യി എം​പി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

Related posts