പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾകൊ​ണ്ട് കു​ട്ടി​ക​ളു​ടെ സ്നേ​ഹ​മ​തി​ൽ! മാ​ക്കൂ​ൽ അം​ഗ​ൻ​വാ​ടി​ക്കാ​ണ് സ്നേ​ഹ സ​മ്മാ​ന​മാ​യി പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ കൊ​ണ്ട് മ​തി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്

വ​ട​ക​ര: വ്യ​ത്യ​സ്ത​മാ​യ പ​ഠ​ന, പ​ഠ​നാ​നു​ബ​ന്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ പു​ത്തൂ​ർ ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ​മാ​ർ പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ കൊ​ണ്ടൊ​രു മ​തി​ൽ നി​ർ​മി​ച്ച് കൈ​യ​ടി നേ​ടി. ഇ​വ​ർ ദ​ത്തെ​ടു​ത്ത വ​ട​ക​ര മു​നി​സി​പ്പ​ൽ പ​ത്തൊ​ന്പ​താം വാ​ർ​ഡി​ലെ മാ​ക്കൂ​ൽ അം​ഗ​ൻ​വാ​ടി​ക്കാ​ണ് സ്നേ​ഹ സ​മ്മാ​ന​മാ​യി പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലു​ക​ൾ കൊ​ണ്ട് മ​തി​ൽ നി​ർ​മി​ച്ചു ന​ൽ​കി​യ​ത്.

നൂ​റു വ​ള​ണ്ടി​യ​ർ​മാ​ർ പ​ത്ത് വീ​തം ബോ​ട്ടി​ലു​ക​ൾ ശേ​ഖ​രി​ച്ച് ആ​യി​രം കു​പ്പി​ക​ൾ കൊ​ണ്ടു മ​നോ​ഹ​ര​മാ​യ മ​തി​ൽ നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. കു​പ്പി​ക​ളി​ൽ മ​ണ​ൽ നി​റ​ച്ച് സി​മ​ന്‍റ് ചാ​ന്തി​ട്ട് ഭ​ദ്ര​മാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു മ​തി​ൽ നി​ർ​മാ​ണം. ഈ ​കു​പ്പി​ക​ൾ സി​മ​ന്‍റും മ​ണ​ലും ഉ​പ​യോ​ഗി​ച്ച് അ​ടു​ക്കി​വെ​ച്ച് ബ​ലം വ​രു​ത്തി. വാ​ട്ട​ർ ബോ​ട്ടി​ലു​ക​ളു​പ​യോ​ഗി​ച്ചു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് സാ​മു​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ച​ര​ണ​മാ​ണ് ഇ​വ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യ​ത്.

അ​ധ്യാ​പ​ക​രാ​യ ശ്രീ​കു​മാ​ർ, അ​ബ്ദു​ൽ സ​മ​ദ്, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ​മാ​രാ​യ ഇ.​അ​ര​വി​ന്ദാ​ക്ഷ​ൻ, ബി​ജു, പ്രോ​ഗ്രാം ഓ​ഫീ​സ​ർ അ​ബ്ദു​ൽ സ​മീ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​വും സ​ഹ​ക​ര​ണ​വും ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ വ​ഴി​യൊ​രു​ക്കി. പു​തി​യ നി​ർ​മാ​ണ രീ​തി ക​ണ്ട നാ​ട്ടു​കാ​ർ ഭ​ക്ഷ​ണ​മ​ട​ക്ക​മു​ള്ള സ​ഹാ​യ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. മ​തി​ൽ നി​ർ​മാ​ണം നേ​രി​ൽ ക​ണ്ട മു​നി​സി​പ്പാ​ൽ ചെ​യ​ർ​മാ​ൻ മാ​ലി​ന്യ​ങ്ങ​ൾ ക്രി​യാ​ത്മ​ക​മാ​യി ഉ​പ​യോ​ഗി​ച്ച വ​ള​ണ്ടി​യ​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ചു.

Related posts