കള്ളനോട്ടുകള്‍ തടയാന്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് കേന്ദ്രം; 10 രൂപയുടെ ഒരു ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കും

PLASTIC-RUPEESന്യൂഡല്‍ഹി: കള്ളനോട്ടുകള്‍ തടയാന്‍ പ്ലാസ്റ്റിക് നോട്ടുകള്‍ അച്ചടിക്കാന്‍ തീരുമാനിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ നിര്‍മാണം തുടങ്ങുന്നതിനായി സാമഗ്രികള്‍ ശേഖരിച്ചു തുടങ്ങിയതായും കേന്ദ്ര ധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്വാല്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് ലോക്‌സഭയില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

2014 ഫെബ്രുവരിയില്‍, 10 രൂപയുടെ ഒരു ലക്ഷം കോടി പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കുമെന്ന് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചിരുന്നു. പ്ലാസ്റ്റിക് നോട്ടുകളുടെ വ്യാജന്‍ നിര്‍മിക്കാന്‍ ബുദ്ധിമുട്ടാണെന്നും അഞ്ചുവര്‍ഷമാണ് അവയുടെ ശരാശരി കാലയളവ് എന്നതുമാണ് പ്രത്യേകതയായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഓസ്‌ട്രേലിയയിലാണ് ആദ്യം പ്ലാസ്റ്റിക് നോട്ട് പുറത്തിറക്കിയത്.

സുരക്ഷാ നാരില്ലാത്ത 1000 രൂപയുടെ നോട്ടുകള്‍ ലഭിച്ച സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും വീഴ്ചയ്ക്കു പിന്നിലെ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts