കടതിണ്ണയിൽ ഉറങ്ങിക്കിടന്നയാളുടെ പോക്കറ്റടിക്കാൻ ശ്രമം; പിടിവലിക്കിടെ യുവാവിനെ കല്ലിനടിച്ച് കൊന്ന കേസിൽ പ്രതിക്ക് ഏഴുവർഷം തടവും പിഴയും വിധിച്ച് കോടതി

pocket-kolaതി​രു​വ​ന​ന്ത​പു​രം: പോ​ക്ക​റ്റി​ൽ കൈ​യി​ട്ട​തി​ന്‍റെ വി​രോ​ധം മൂ​ലം യു​വാ​വി​നെ ക​രി​ങ്ക​ല്ലു​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ന്ന കേ​സി​ലെ പ്ര​തി​ക്ക് ഏ​ഴു​വ​ർ​ഷം ത​ട​വും 20000 രൂ​പ പി​ഴ​യും വി​ധി​ച്ചു.       മ​ണ​ക്കാ​ട്, ക​രി​മ​ഠം കോ​ള​നി​യി​ൽ റ്റി.​സി 39/20 50 വീ​ട്ടി​ൽ അ​നി​ൽ കു​മാ​റി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

2011 മാ​ർ​ച്ച് പ​ന്ത്ര​ണ്ടി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. രാ​ത്രി പ​ന്ത്ര​ണ്ടേ മു​ക്കാ​ലോ​ടെ അ​ട്ട​ക്കു​ള​ങ്ങ​ര ബു​ഹാ​രി ഹോ​ട്ട​ലി​ന് സ​മീ​പം ശ്രീ​വ​രാ​ഹ​ത്തേ​ക്ക് പോ​കു​ന്ന ഭാ​ഗ​ത്തെ ക​ട​വ​രാ​ന്ത​യി​ൽ വെ​ച്ച് മ​ണ​ക്കാ​ട്, ക​രി​മ​ഠം കോ​ള​നി​യി​ൽ റ്റി.​സി 39/1832ൽ ​താ​മ​സി​ക്കു​ന്ന കു​ട്ട​ൻ എ​ന്ന സ​തീ​ഷ് കു​മാ​റി(28)​നെ​യാ​ണ് അ​നി​ൽ​കു​മാ​ർ ക​രി​ങ്ക​ല്ല് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ശ്രീ​വ​രാ​ഹ​ത്തേ​ക്ക് പോ​കു​ന്ന വ​ഴി​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന ക​ട​യു​ടെ മു​ൻ​പി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന അ​നി​ലി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്ന് കാ​ശ് എ​ടു​ക്കു​ന്ന​തി​നാ​യി സ​തീ​ഷ് കൈ​യി​ട്ട​തി​നെ തു​ട​ർ​ന്ന് ന​ട​ന്ന പി​ടി​വ​ലി​ക്കി​ടെ അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ക​രി​ങ്ക​ല്ല് കൊ​ണ്ട് അ​നി​ൽ സ​തീ​ഷി​നെ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ അ​ബോ​ധ​വ​സ്ഥ​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് സ​തീ​ഷ് കു​മാ​ർ മ​ര​ണ​പ്പെ​ട്ട​ത്. തെ​ളി​വു​ക​ളൊ​ന്നു​മി​ല്ലാ​തി​രു​ന്ന കേ​സി​ൽ അ​നി​ൽ​കു​മാ​ർ സം​ഭ​വ​ത്തി​നു ശേ​ഷം ഒ​ളി​വി​ൽ പോ​യ​താ​യി ക​ണ്ടെ ത്തി.​അ​നി​ലി​നെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ​ത​പ്പോ​ൾ കു​റ്റം സ​മ്മ​തി​ക്കു​ക​യായി​രു​ന്നു.

ഫോ​ർ​ട്ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ അ​ന്ന​ത്തെ സി​ഐ മാ​രാ​യ കെ.​ആ​ർ. അ​നി​ൽ കു​മാ​ർ, ഇ​പ്പോ​ൾ ക​ണ്‍​ട്രോ​ൾ റൂം ​ഏ​സി​യാ​യ വി.​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts