കുവൈറ്റില്‍ പോക്കിമോന്‍ ഗെയിമിനെതിരേ സര്‍ക്കാര്‍, കളി കാര്യമായാല്‍ പണി കിട്ടും

578a6e07c3618894448b456d

ലോകമെങ്ങും തരംഗം സൃഷ്ടിക്കുന്ന പോക്കിമോന്‍ ഗോ കുവൈറ്റ് സര്‍ക്കാര്‍ രംഗത്ത്. പോക്കിമോന്റെ കൈവിട്ട കളി കുവൈത്തില്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പരിസരത്തോ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്ക് സമീപത്തോ പോക്കിമോനെ പിടിക്കാന്‍ അനുവദിക്കില്ല. പള്ളികള്‍, ഷോപ്പിങ്ങ് മാളുകള്‍, പാര്‍ക്കുകള്‍ തുടങ്ങിയ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥലങ്ങളിലൊന്നും പോക്കിമോന്‍ വേണ്ടെന്ന്  ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിയന്ത്രണം മറികടന്ന് ഗെയിം കളിക്കുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്.ജനറല്‍ സുലൈമാന്‍ അല്‍ ഫഹദ് പറഞ്ഞു. വെര്‍ച്വല്‍ റിയാലിറ്റി ഗെയിമായ പോക്കിമോന്‍ ഗോ മിക്ക രാജ്യങ്ങളിലും വലിയ സുരക്ഷാ പ്രശ്‌നം സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാര്‍ത്തകളാണ് പോക്കിമോന്‍ ഗോ ഗെയിമിനെതിരെ വന്നുക്കൊണ്ടിരിക്കുന്നത്. ഗെയിമില്‍ നിന്ന് ചില സ്ഥലങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തുവരുകയും ചെയ്തു.

വെര്‍ച്വല്‍ റിയാലിറ്റിയില്‍ കളിക്കാവുന്ന ഗെയിമില്‍ കളിക്കാരന്റെ മുന്നിലുള്ള സ്ഥലത്താണ് പോക്കിമോന്‍ നടക്കുന്നതെന്ന് തോന്നിപ്പിക്കുന്നതാണ് പ്രശ്‌നമാകുന്നത്. പോക്കിമോനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഹോളോകോസ്റ്റ് മ്യൂസിയം അധികൃതര്‍ നേരത്തെ രംഗത്തുവന്നിരുന്നു.

Related posts