കോൺഗ്രസിനിത് നാണക്കേടിന്‍റെ മാസം..! മു​ൻ​മ​ന്ത്രി​യു​ടെ മ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ്അറസ്റ്റിൽ; മ​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്തു​വെ​ന്നാ​രോ​പിച്ച് പോളച്ചൻ മർദിക്കുക യായിരുന്നുവെന്ന് പരാതിക്കാരൻ ബൈജു

polachan-arrestകൊ​ച്ചി: മു​ൻ​മ​ന്ത്രി​യു​ടെ മ​ക​നെ മ​ർ​ദി​ച്ച കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വ് അ​റ​സ്റ്റി​ൽ. ക​ട​വ​ന്ത്ര സ്കൈ​ലൈ​ൻ ടോ​പ്പ​സ് ഫ്ളാ​റ്റി​ലെ താ​മ​സ​ക്കാ​ര​നാ​യ പോ​ള​ച്ച​ൻ മ​ണി​യ​ങ്കോ​ടി​നെ​യാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. മു​ൻ​മ​ന്ത്രി പോ​ൾ പി.​മാ​ണി​യു​ടെ മ​ക​ൻ ബൈ​ജു മാ​ണി പോ​ളി​നെ​യാ​ണ് ക​ഴി​ഞ്ഞ 20ന് ​സ്കൈ​ലൈ​ൻ ടോ​പ്പ​സ് ഫ്ളാ​റ്റി​ന്‍റെ കാ​ർ പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വ​ച്ച് മ​ർ​ദി​ച്ച​ത്.

ഫ്ളാ​റ്റി​ലെ മ​റ്റു താ​മ​സ​ക്കാ​രു​മാ​യി നി​ര​ന്ത​രം പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രു​ന്ന പോ​ള​ച്ച​ൻ മ​ണി​യ​ങ്കോ​ട്, മ​ക​ളു​ടെ ഫോ​ട്ടോ എ​ടു​ത്തു​വെ​ന്നാ​രോ​പി​ച്ചാ​ണ് ബൈ​ജു​വി​നെ മ​ർ​ദി​ക്കു​ക​യും ഫോ​ണ്‍ എ​റി​ഞ്ഞു ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​ത്. ബൈ​ജു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

Related posts