കാവ്യാ മാധവന്‍ ജയിലിലേക്ക്; ചോദ്യം ചെയ്യലിന് ആലുവ ക്ലബിലെത്തിയില്ലെങ്കില്‍ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കും; കാവ്യയ്ക്ക് വിനയായത് പള്‍സറിനെ അറിയില്ലെന്ന മൊഴി; റിമിയും മുകേഷും കുടുങ്ങും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഭര്‍ത്താവിനു പിന്നാലെ ഭാര്യയും കുടുങ്ങും. ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് വിനയാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുടെ കാറില്‍ കാവ്യ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതോടെയാണ് കാവ്യയുടെ കാര്യത്തില്‍ തീരുമാനമായത്്. മൂന്നു മാസം കാവ്യയുടെ െ്രെഡവറായിരുന്നു പള്‍സര്‍ എന്ന സൂചനയും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക.

നടന്‍ ദിലീപും പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് പൊലീസിന് ആദ്യം നല്‍കിയത്. പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ സുനി ദിലീപിനെ കാണാനെത്തിയതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. തുടര്‍ന്നാണ് കാവ്യയുടെ െ്രെഡവറായി സുനി പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. കാവ്യയെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അന്വേഷണസംഘത്തിനു നല്‍കിയിട്ടുണ്ട്. അപ്പുണ്ണിയെ ചോദ്യം ചെയ്ത ശേഷമാകും കാവ്യയെ പൊലീസ് ക്ലബ്ബിലേക്ക് വിളിച്ചു വരുത്തുക. നേരത്തെ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യലിന് എത്താന്‍ കാവ്യ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് കാവ്യയുടെ അടുത്തെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. എന്നാല്‍ ഇത്തവണ അതുപറ്റില്ലെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കാവ്യയും പള്‍സറും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതോടെ നടിയ്‌ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ തന്നെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇനി പൊലീസ് ക്ലബ്ബിലെത്താന്‍ നോട്ടീസ് നല്‍കും. അതിനോട് സഹകരിച്ചില്ലെങ്കില്‍ വീട്ടില്‍ പോയി കാവ്യയെ അറസ്റ്റ് ചെയ്യും. അതിന് ശേഷം കേസില്‍ പ്രതിയാക്കി ജയിലിലടക്കും. ഇതാണ് പൊലീസിന്റെ തീരുമാനം. ഭാര്യയെ രക്ഷിക്കാന്‍ എല്ലാകുറ്റവും ഏറ്റെടുക്കാന്‍ ദീലീപ് ശ്രമിക്കുമെന്നും സൂചനയുണ്ട്്.

നടി ആക്രമിക്കപ്പെട്ട ദിവസം ഗായിക റിമിയും കാവ്യയും തമ്മില്‍ നടത്തിയ ഫോണ്‍വിളികളുടെ വിശദാംശങ്ങളും പൊലീസ് ആരായും. നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ റിമി കാവ്യയെ വിളിച്ചെന്ന് പൊലീസ് കണ്ടെത്തിയതായാണ് വിവരം. ഈ ഫോണ്‍വിളിയെക്കുറിച്ചുള്ള റിമിയുടെ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണറിയുന്നത്. കാവ്യയുടെ അറസ്റ്റിന് ശേഷം റിമിയേയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്യും. റിമിയെ അറസ്റ്റ് ചെയ്യുന്നതും പൊലീസിന്റെ പദ്ധതിയിലുണ്ട്. കാവ്യയുടെ അമ്മ ശ്യാമളയേയും തെളിവുകള്‍ കിട്ടിയാല്‍ അറസ്റ്റ് ചെയ്യും.

നേരത്തെ ‘ അമ്മ’യുടെ സെക്രട്ടറി ഇടവേള ബാബുവിനെ ആലുവ പോലീസ് ക്ലബില്‍ രണ്ടര മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ ഉപദ്രവിക്കപ്പെട്ട നടിയും പ്രതിയായ നടന്‍ ദിലീപുമായുള്ള ശത്രുതയുടെ തുടക്കം ‘അമ്മ’യുടെ സ്‌റ്റേജ് ഷോ പരിശീലനത്തിനിടയിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഈ പരിശീലന ക്യാംപിലെ സജീവ സാന്നിധ്യമായിരുന്നു ബാബു. അവിടെ നടിയും ദിലീപും തമ്മില്‍ വാക്കേറ്റമുണ്ടായതിനു ബാബു സാക്ഷിയാണ്. ദിലീപിന്റെ എല്ലാ സ്‌റ്റേജ് ഷോകളുടെയും സംഘാടനത്തില്‍ ബാബുവുണ്ടായിരുന്നു. വിദേശത്തെ ദിലീപിന്റെ ബിസിനസ് ഇടപാടുകളെക്കുറിച്ചും ബാബുവിന് അറിവുണ്ടെന്നാണു പൊലീസിന്റെ നിഗമനം.

‘അമ്മ’യും ദിലീപുമായി ബന്ധപ്പെട്ട ചില രേഖകളും ബാബു പൊലീസിനു കൈമാറിയിട്ടുണ്ട്. തനിക്കറിയാവുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്നായിരുന്നു മൊഴിയെടുപ്പിനു ശേഷം ബാബുവിന്റെ പ്രതികരണം. സ്‌റ്റേജ് ഷോ പരിശീലനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ചിരുന്നതു നടി കാവ്യയാണ്. പള്‍സര്‍ സുനി ഇതേ ക്യാംപില്‍ എത്തിയതിനു തെളിവുണ്ട്. ഇതിനിടെ, നടനും എംഎല്‍എയുമായ മുകേഷിനെ കഴിഞ്ഞ ദിവസം അന്വേഷണസംഘം രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്‌തെന്നു സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യം പൊലീസും മുകേഷും നിഷേധിക്കുകയാണ്. കേസിലെ ആദ്യ ഗൂഢാലോചന നടക്കുമ്പോള്‍ മുകേഷിന്റെ െ്രെഡവറായിരുന്നു പള്‍സര്‍ സുനി. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മുകേഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയില്‍ പല വൈരുദ്ധ്യങ്ങളും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മുകേഷിനെതിരേ സംശയമുന ഉയരുന്നത്.

Related posts