ഇവിടെയും സാമ്പത്തികം തന്നെ പ്രശ്നം..! വീട്ടിലിരുന്ന് മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ സുഹ​ത്തു​ക്ക​ളാ​യ പോ​ലീ​സു​കാ​ർ ത​മ്മി​ൽ ത​ർ​ക്കം: ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു ആശുപത്രിയിൽ

KNR-POLICE-Lചേ​ർ​ത്ത​ല:  ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ച സു​ഹൃ​ത്തു​ക്ക​ളാ​യ പോ​ലീ​സു​കാ​ർ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം.    ഒ​രാ​ൾ ചേ​ർ​ത്ത​ല സ്റ്റേ​ഷ​നി​ലെ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​റും ര​ണ്ടാ​മ​ത്തെ​യാ​ൾ ഇ​തേ സ്റ്റേ​ഷ​നി​ലെ ട്രാ​ഫി​ക് പോ​ലീ​സു​മാ​ണ്. ഉ​റ്റ​സു​ഹ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും. ഡ്യൂ​ട്ടി​ക​ഴി​ഞ്ഞ് ച​ക്ക​ര​കു​ള​ത്തു​ള്ള വീ​ട്ടി​ൽ ഒ​രു​മി​ച്ചി​രു​ന്നു മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു.

മ​ദ്യ​സേ​വ​ക്കി​ടെ സാ​ന്പ​ത്തി​ക​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം പി​ന്നീ​ട് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. കു​ത്തു​കൊ​ണ്ട പോ​ലീ​സു​കാ​ര​ൻ ചി​കി​ത്സ​ക്കാ​യി ചേ​ർ​ത്ത​ല താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​യെ​ങ്കി​ലും മു​റി​വ് ആ​ഴ​ത്തി​ലു​ള്ള​താ​യി​രു​ന്ന​തി​നാ​ൽ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.

Related posts