സഹോദരങ്ങളെ കമിതാക്കളായി ചിത്രീകരിച്ച സംഭവം; പോലീസിനൊപ്പം എത്തിയത് ഗുണ്ട കളെന്ന് സംശയം;3പോലീസുകാർ ഉൾപ്പെടെ 8 പേരാണ് വീട്ടിലെത്തിയതെന്ന് വീട്ടുടമ

POLICEഏ​റ്റു​മാ​നൂ​ർ: അ​ർ​ദ്ധ​രാ​ത്രി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ പോ​ലീ​സ് സ​ഹോ​ദ​ര​ങ്ങ​ളെ ക​മി​താ​ക്ക​ളാ​യി ചി​ത്രീ​ക​രി​ച്ച് മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യേ​റു​ന്നു.​യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നു​ള്ള പ​രാ​തി​യു​ടെ പേ​രി​ൽ മു​ള​ന്തു​രു​ത്തി പോ​ലീ​സാ​ണ് കാ​ണ​ക്കാ​രി വ​ട​ക്കേ​മ​റ്റ​പ്പ​ള്ളി​ൽ ജോ​സ് മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ അ​ർ​ദ്ധ​രാ​ത്രി​യി​ൽ ക​യ​റി അ​തി​ക്ര​മം കാ​ട്ടി​യ​ത്.​

ക​ഴി​ഞ്ഞ 30ന് ​രാ​ത്രി ഒ​രു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.രാ​ത്രി​യി​ൽ ജോ​സ് മാ​ത്യു​വി​ന്‍റെ വീ​ട് വ​ള​ഞ്ഞ പോ​ലീ​സ് വാ​തി​ൽ ബ​ല​മാ​യി ത​ള്ളി​ത്തു​റ​ന്ന് ഉ​ള്ളി​ൽ ക​ട​ക്കു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നാ​ണ് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്ന് ആ​രോ​പി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.​  ജോ​സ് മാ​ത്യു​വി​ന്‍റെ മ​ക​നെ​യും മ​ക​ളെ​യും ക​മി​താ​ക്ക​ളാ​യി ചി​ത്രീ​ക​രി​ച്ച് ആ​ക്ഷേ​പി​ക്കു​ക​യും മാ​ന​സി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ക്കു​ക​യും ചെ​യ്തു.​ഒ​ടു​വി​ൽ ജോ​സ് മാ​ത്യു ഐ ​ജി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ഐ ​ജി ഓ​ഫീ​സി​ൽ​നി​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് പോ​ലീ​സ് പി​ന്തി​രി​ഞ്ഞ്.

യൂ​ണി​ഫോ​മി​ലു​ള്ള മൂ​ന്ന് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കാ​ണാ​താ​യ യു​വ​തി​യു​ടെ പി​താ​വെ​ന്ന് ക​രു​തു​ന്ന ഒ​രാ​ളും ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​രാ​ണ് പോ​ലീ​സ് ജീ​പ്പി​ൽ എ​ത്തി​യ​ത്. യൂ​ണി​ഫോ​മി​ലു​ണ്ടാ​യി​രു​ന്ന​ത് മു​ള​ന്തു​രു​ത്തി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ​ഗോ​പിയും ​ഒ​രു വ​നി​താ​പോ​ലീ​സും മ​റ്റൊ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണ്.​മ​റ്റു​ള്ള​വ​ർ മ​ഫ്തി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്.​ജോ​സ് മാ​ത്യു​വി​ന്‍റെ  വീ​ട് ഉ​ൾ​പ്പെ​ടു​ന്ന പ്ര​ദേ​ശം കു​റ​വി​ല​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി​യി​ൽ വ​രു​ന്ന​തി​നാ​ൽ ഇ​വ​ർ അ​വി​ടെ​നി​ന്നു​ള്ള​വ​രാ​ണെ​ന്നു ക​രു​തി.

എ​ന്നാ​ൽ പോ​ലീ​സി​നൊ​പ്പം പോ​ലീ​സ്ജീ​പ്പി​ൽ എ​ത്തു​ക​യും ജോ​സ് മാ​ത്യു​വി​ന്‍റെ വീ​ട് വ​ള​യു​ക​യും ചെ​യ്ത​വ​ർ പോ​ലീ​സു​കാ​ര​ല്ലാ​യി​രു​ന്നു എ​ന്ന സം​ശ​യം ഇ​പ്പോ​ൾ ബ​ല​പ്പെ​ടു​ക​യാ​ണ്. മു​ള​ന്തു​രു​ത്തി സ്റ്റേ​ഷ​നി​ൽ​നി​ന്ന് എ​സ്ഐ ​ഗോ​പി​യും വ​നി​താ​പോ​ലീ​സും ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മാ​ത്ര​മേ പോ​ന്നി​ട്ടു​ള്ളു. കു​റ​വി​ല​ങ്ങാ​ട് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പോ​ലീ​സു​കാ​രാ​രും എ​ത്തി​യി​രു​ന്നി​ല്ലെ​ന്നാ​ണ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്.

യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​ന്‍റെ വീ​ട് ആ​ക്ര​മി​ക്കു​ന്ന​തി​നു​വേ​ണ്ടി ഗു​ണ്ട​ക​ളു​മാ​യി എ​ത്തി​യ​താ​ണോ എ​ന്ന സം​ശ​യ​മാ​ണ് ഇ​പ്പോ​ൾ ഉ​യ​രു​ന്ന​ത്. പോ​ലീ​സു​കാ​ര​ല്ലാ​ത്ത ഒ​രു​സം​ഘം ആ​ളു​ക​ളു​മാ​യി പോ​ലീ​സ് ജീ​പ്പി​ൽ എ​ത്തി​യ​താ​ണ് ഇ​ത്ത​ര​ത്തി​ൽ സം​ശ​യ​മു​യ​ർ​ത്തു​ന്ന​ത്. ത​ക്ക​സ​മ​യ​ത്ത് ഐ ​ജി ഓ​ഫീ​സു​മാ​യി ബ​ന്ധ​െ പ്പ​ടാ​നാ​യ​തും ഐ ​ജി ഓ​ഫീ​സി​ൽ​നി​ന്നു അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തും​കൊ​ണ്ടു മാ​ത്ര​മാ​ണ് ത​ങ്ങ​ൾ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് ജോ​സ് മാ​ത്യു പ​റ​യു​ന്നു.

Related posts