പോലീസിനെ പഠിപ്പിക്കുന്നോടാ..! ട്രെയിനിൽ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്ത ഡോക്ടറെ തല്ലിച്ചതച്ചു; അടുത്ത സ്റ്റേഷനിലെത്തിയപ്പോൾ പിടിച്ചു വലിച്ചിറക്കി സ്റ്റേഷനിൽ കൊണ്ടുപോയി കേസെടുത്തു

വ​ട​ക​ര: ട്രെ​യി​ൻ യാ​ത്ര​ക്കി​ട​യി​ൽ ഉ​ച്ച​ത്തി​ൽ സം​സാ​രി​ച്ച​ത് ചോ​ദ്യം ചെ​യ്ത ഡോ​ക്ട​റെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ത​ല്ലി​ച്ച​ത​ച്ച​താ​യി പ​രാ​തി. പ​രി​ക്കേ​റ്റ ഡോ​ക്ട​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ ത​ല്ലി​യ​തി​നു ന​ട​പ​ടി കൈ​ക്കൊ​ണ്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വ​ട​ക​ര​യി​ലെ എ​സ്ഐ റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​നും പോ​ലീ​സു​കാ​രും സ്പോ​ർ​ട്സ് മീ​റ്റ് ക​ഴി​ഞ്ഞ് തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്നു.

ഇ​വ​ർ സ​ഞ്ച​രി​ച്ച റി​സ​ർ​വേ​ഷ​ൻ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ നീ​ലേ​ശ്വ​രം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​റു​മു​ണ്ടാ​യി​രു​ന്നു. മ​ഫ്റ്റി​വേ​ഷ​ത്തി​ലു​ള്ള എ​സ്ഐ​യും കൂ​ട്ട​രും ഉ​ച്ച​ത്തി​ൽ സം​സാ​രി​ക്കു​ന്ന​ത് ശ​ല്യ​മാ​യി തോ​ന്നി​യ ഡോ​ക്ട​ർ ഇ​വ​രെ ശ​കാ​രി​ക്കു​ക​യു​ണ്ടാ​യി. ഇ​തി​ന്‍റെ പേ​രി​ൽ ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​വു​ക​യും എ​സ്ഐ ഡോ​ക്ട​റെ ത​ല്ലു​ക​യും ചെ​യ്തു.
ഇ​തോ​ടെ കം​പാ​ർ​ട്ട്മെ​ന്‍റി​ൽ പൊ​രി​ഞ്ഞ ബ​ഹ​ള​മാ​യി. ട്രെ​യി​ൻ വ​ട​ക​ര​യി​ൽ എ​ത്തി​യ അ​വ​സ​ര​ത്തി​ൽ പോ​ലീ​സു​കാ​ർ ഡോ​ക്ട​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു.

എ​സ്ഐ​യു​ടെ പ​രാ​തി പ്ര​കാ​രം എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് കേ​സ് റെ​യി​ൽ​വെ പോ​ലീ​സി​നു കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​തേ സ​മ​യം ഡോ​ക്ട​റെ ത​ല്ലി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി​യി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. ഐ​എം​എ ഇ​ട​പെ​ട്ടാ​ണ് ഡോ​ക്ട​റെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​ന്ന് ഇ​റ​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. മു​ഖ​ത്ത് സാ​ര​മാ​യ ത​ല്ലാ​ണ് കൊ​ണ്ട​ത്. മ​ർ​ദി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രെ ന​ട​പ​ടി തേ​ടി ഡോ​ക്ട​റും പ​രാ​തി ന​ൽ​കി.

Related posts