നോട്ടീസ് നൽകിയിട്ടും പൊളിച്ചുമാറ്റിയില്ല; ഒടുവിൽ കൊ​ണ്ടോ​ട്ടി​യി​ലെ അ​ന​ധി​കൃ​ത കെെയേറ്റ​ങ്ങ​ളും  നി​ർ​മാ​ണ​ങ്ങ​ളും  നഗരസഭ പൊളിച്ചടുക്കി

കൊ​ണ്ടോ​ട്ടി: അ​ന​ധി​കൃ​ത കെെയേറ്റ​ങ്ങ​ളും നി​ർ​മാ​ണ​ങ്ങ​ളും കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പൊ​ളി​ച്ചു തു​ട​ങ്ങി. പാ​ണ്ടി​ക്കാ​ട് ജം​ഗ്ഷ​നി​ലെ കൂ​ൾ​ബാ​ർ, കാ​ന്ത​ക്കാ​ട് സ്കൂ​ൾ റോ​ഡി​ലെ കെ​ട്ടി​ടം, ബൈ​പാ​സ് റോ​ഡി​ലെ കൂ​ൾ​ബാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത കെെയേറ്റ​മാ​ണ് ഇ​ന്ന​ലെ ഒ​ഴി​പ്പി​ച്ച​ത്.

പാ​ണ്ടി​ക്കാ​ട്ടെ കൂ​ൾ​ബാ​ർ ന​ഗ​ര​സ​ഭ​യി​ൽ നി​ന്ന് നോ​ട്ടീ​സ് കി​ട്ട​യ​ പ്ര​കാ​രം നി​ർ​മി​തി​ക​ൾ സ്വ​ന്തം നി​ല​യി​ൽ മാ​റ്റി​യു​രു​ന്നു.​ശേ​ഷി​ച്ച​വ​യാ​ണ് ഇ​ന്ന​ലെ ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ മ​ണ്ണു​മാ​ന്തി​യു​മാ​യി എ​ത്തി നീ​ക്കം ചെ​യ്ത​ത്.​നി​ക​ത്തി​യ ഓ​ട പു​നഃ​സ്ഥാ​പി​ക്കു​യും ചെ​യ്തു.

കാ​ന്ത​ക്കാ​ട് സ്കൂ​ളി​ന​ടു​ത്ത ര​ണ്ട് മീ​റ്റ​റി​ല​ധി​കം വീ​തി​യി​ൽ ടൈ​ൽ പ​തി​ച്ച​തും മേ​ൽ​ക്കൂ​ര ഇ​റ​ക്കി നി​ർ​മി​ച്ച​തും നീ​ക്കം ചെ​യ്തു. ബൈ​പാ​സ് റോ​ഡി​ലെ ജ്യൂ​സ് ക​ട ഫു​ട്പാ​ത്ത് കെെയേറി​യ​ത് നീ​ക്കം ചെ​യ്യി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ തു​ട​ങ്ങി​യ ഒ​ഴി​പ്പി​ക്ക​ൽ വൈ​കിട്ടു വ​രെ നീ​ണ്ടു.

ഒ​രാ​ഴ്ച മു​ന്പ് ക​ട​യു​ട​മ​ക​ൾ​ക്കും കെ​ട്ടി​ട ഉ​ട​മ​ക​ൾ​ക്കും അ​ന​ധി​കൃ​ത നി​ർ​മാ​ണം നീ​ക്കാ​ൻ ചെ​യ്യാ​ൻ സ​മ​യം അ​നു​വ​ദി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ​ക്കു​പ​യോ​ഗി​ച്ച വ​സ്തു​ക​വ​ക​ക​ൾ ന​ഗ​ര​സ​ഭ പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ വേ​ണ്ട​വ​ർ പി​ഴ അ​ട​യ്ക്കു​ന്ന മു​റ​ക്ക് തി​രി​ച്ചു ന​ൽ​കും. കെെ​യേറ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നു​ള്ള ചെ​ല​വ് ബ​ന്ധ​പ്പെ​ട്ട​വ​രി​ൽ ഈ​ടാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts