ചീറ്റിപ്പോകുമോ ! പൂ​രം വെ​ടി​ക്കെ​ട്ടിന് അനുമതിക്കു ശിവകാശിയിൽ പോയവർക്കു അ​നു​മ​തി ല​ഭി​ച്ചി​ല്ല; പിന്നിൽ ശിവകാശി പടക്കലോബികളെന്ന് പൂരം സംഘാടകർ

pooram-vaydiതൃ​ശൂ​ർ: പൂ​രം വെ​ടി​ക്കെ​ട്ടി​നു​ള്ള അ​നു​മ​തി​ക്കു പ്ര​തി​സ​ന്ധി​യു​ണ്ടാകി​ല്ലെ​ന്ന ഉ​റ​പ്പു ന​ൽ​കി​യി​ട്ടും അ​നു​മ​തി തേ​ടി ശി​വ​കാ​ശി​യി​ൽ പോ​യ​വ​ർ​ക്കു നാ​ലു​ ​ദി​വ​സ​മാ​യി​ട്ടും അ​നു​മ​തി ല​ഭി​ച്ചി​ല്ല. സാ​ന്പി​ൾ വെ​ടി​ക്കെ​ട്ട് സംബന്ധിച്ച രേ​ഖ​ക​ളും സാ​മ​ഗ്രി​ക​ളു​മാ​യി ശി​വ​കാ​ശി ഫ​യ​ർ റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ർ ഓ​ഫീ​സി​ലാ​ണ് പൂ​രം സം​ഘാ​ട​ക​ർ അ​നു​മ​തി​ക്കാ​യി കാ​ത്തു​കെ​ട്ടിക്കി​ട​ക്കു​ന്ന​ത്.

വെ​ടി​ക്കെ​ട്ടു സം​ബ​ന്ധി​ച്ച് എ​ല്ലാ വി​വ​ര​ങ്ങ​ളും അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് വേണമെന്ന ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​വാ​ശി​യാ​ണ് അ​നു​മ​തിക്കു തടസം. ശി​വ​കാ​ശി​യി​ലെ പ​ട​ക്ക​ലോ​ബി​യു​ടെ ചെ​ര​ടു​വ​ലി​യാണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പി​ടി​വാ​ശിക്കു കാരണമെന്നു പറയുന്നു. പൂ​രം വെ​ടി​ക്കെ​ട്ടി​ൽ ശി​വ​കാ​ശി പ​ട​ക്ക​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു മു​ന്പേ സ​മ്മ​ർ​ദ​മു​ണ്ടായി​രു​ന്നു. വ​ലി​യ ചോ​ദ്യാ​വ​ലി ത​യാറാ​ക്കി അ​തി​നു​ള്ള മ​റു​പ​ടി​ ന​ൽ​കാ​നാ​ണു നി​ർ​ദേശം.

കൂ​ടാ​തെ വെ​ടി​ക്കെ​ട്ട് മ​രു​ന്നി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ ഇ​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു പ​ക​രം അ​തി​ന്‍റെ ഘ​ട​ന ചി​ക​യു​ക​യാ​ണ​ത്രേ .കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലോ​ടെ​യാ​ണു വെ​ടി​ക്കെ​ട്ടു ന​ട​ത്തി​പ്പു സം​ബ​ന്ധി​ച്ച അ​നി​ശ്ചി​ത​ത്വം വ​ഴി​മാ​റി​യ​ത്. മ​ന്ത്രി​മാ​രാ​യ എ.​സി മൊ​യ്തീ​ൻ, വി.​എ​സ്. സു​നി​ൽ​കു​മാ​ർ, സി.​ ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​മാ​ണ് പൂ​രം വെ​ടി​ക്കെ​ട്ട് സാ​ധാ​ര​ണ പോ​ലെ ന​ട​ത്താ​ൻ എ​ല്ലാ വ​ഴി​ക​ളും തു​റ​ന്നു​കൊ​ടു​ത്ത​ത്.

അ​ന്നു ത​ന്നെ ശി​വ​കാ​ശി​യി​ലേ​ക്ക് അ​നു​മ​തി​ക്കാ​യി പോ​യാ​ൽ വീ​ണ്ടും പ്ര​തി​സ​ന്ധി ഉ​ണ്ടാകാ​ൻ ഇ​ട​യു​ണ്ടെന്നു ​സൂ​ച​ന ന​ൽ​കി​യി​രു​ന്നു.മ​ന്ത്രി​മാ​രു​ടെ ഇ​ട​പെ​ട​ലു​ണ്ടായ​പ്പോ​ൾ പ​ത്തി​മ​ട​ക്കി​യ​വ​ർ പൂ​രം വെ​ടി​ക്കെ​ട്ട് ന​ട​ത്തി​പ്പ് ശി​വ​കാ​ശി​ലോ​ബി​യു​ടെ കൈ​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഗൂ​ഢ​പ​ദ്ധ​തി​യി​ടു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.ലൈ​സ​ൻ​സ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഏ​ക​ജാ​ല​ക​സം​വി​ധാ​ന​ത്തി​ലൂ​ടെ ക്ര​മീ​ക​രി​ക്കാ​നെ​ടു​ത്ത തീ​രു​മാ​നം ന​ട​പ്പാ​ക്കാ​ത്ത​തും ആ​ക്ഷേ​പ​ത്തി​ന് കാ​ര​ണ​മാ​ണ്.

Related posts