പോപ്പ്‌കോണ്‍ കഴിക്കുന്നവര്‍ ജാഗ്രതൈ! പൊരി വറുത്തെടുക്കുന്നത് സൈക്കിള്‍ ടയര്‍ കത്തിച്ച്! അന്യസംസ്ഥാനക്കാരുടെ നിര്‍മ്മാണ രീതി ഇങ്ങനെ

eyeye

കടല്‍ക്കരയിലൂടെയും മറ്റും കാറ്റ്‌കൊണ്ട് നടക്കുമ്പോഴും തിയേറ്ററില്‍ സിനിമ കാണുമ്പോഴുമെല്ലാം ചോളപ്പൊരി കൊറിച്ചുകൊണ്ട് നടക്കുന്നത് ചിലര്‍ക്ക് ഹരമാണ്. എന്നാല്‍ ഇത്തരക്കാര്‍ക്ക് ഞെട്ടലുണ്ടാക്കാവുന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചോളം കഴിക്കുന്നതിലൂടെ മാരകമായ രോഗവും കൂടിയായിരിക്കും ഇത് കഴിക്കുന്നവര്‍ അകത്താക്കേണ്ടി വരുന്നത്. ചോളപ്പൊരി വറുത്തെടുക്കുന്ന കേന്ദ്രങ്ങളിലെ കാഴ്ചകളാണ് വിവിധ മാധ്യമങ്ങളിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്തനംതിട്ടയില്‍ ഒരിടത്ത് തുറസ്സായ സ്ഥലത്ത് സൈക്കിള്‍ ടയര്‍ കത്തിച്ച് യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ചോളം വറുത്തെടുക്കുന്നതെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ കേന്ദ്രം നാട്ടുകാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. നാട്ടുകാര്‍ ചേര്‍ന്ന് വറുത്ത ചോളപ്പൊരി തോട്ടില്‍ കളഞ്ഞെങ്കിലും ഇവ വീണ്ടും വാരിയെടുത്തു കൊണ്ടുപോകാന്‍ ശ്രമിച്ചതു നാട്ടുകാര്‍ വീണ്ടും പിടികൂടി  നശിപ്പിക്കുകയും ചെയ്തു. കര്‍ണാടക സ്വദേശികളായ നാലു പേര്‍ ചേര്‍ന്നു കഴിഞ്ഞ ദിവസമാണു നഗരസഭ 13ാം വാര്‍ഡില്‍ പമ്മത്ത് വീടു വാടകയ്‌ക്കെടുത്തു കേന്ദ്രം തുടങ്ങിയത്.

jyfjfy

മാലിന്യം നിറഞ്ഞുകിടക്കുന്ന മൈലപ്ര വെട്ടിപ്രം വലിയതോടിന്റെ കരയ്ക്കു പ്രത്യേക അടുപ്പുകൂട്ടി അതിനു മുകളില്‍ ചീനച്ചട്ടിയിലാണു പൊരി വറുത്തെടുക്കുന്നത്. സൈക്കിളിന്റെയും മോട്ടോര്‍ സൈക്കിളിന്റെയും പഴകിയ ടയറാണ് കത്തിക്കാനുപയോഗിക്കുന്നത്. ടയര്‍ കത്തുമ്പോഴുണ്ടാകുന്ന കനത്ത പുക പ്രദേശമാകെ വ്യാപിച്ചപ്പോഴാണു നാട്ടുകാര്‍ വിവരം അറിഞ്ഞത്. രണ്ടു ദിവസം മുന്‍പ് ഇതാവര്‍ത്തിക്കരുതെന്നു മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും വീണ്ടും ഇന്നലെയും ആവര്‍ത്തിച്ചപ്പോഴാണു നാട്ടുകാര്‍ ചേര്‍ന്നു അടുപ്പും മറ്റും തകര്‍ത്തത്. ടയറിന്റെ പുക വറുത്തെടുക്കുന്ന പൊരിയിലും നേരിട്ടു ബാധിക്കുമെന്നതിനാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നം ഉണ്ടാക്കും. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ സമാനമായ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. അന്യസംസ്ഥാനക്കാരാണ് കൂടുതലായും ഇതു ചെയ്യുന്നത്. യന്ത്രത്തില്‍ വറുത്തെടുക്കുന്നതുപോലെയുള്ളതാണ് ഇതും എന്ന ധാരണയിലാണ് ആളുകള്‍ ഇത് വാങ്ങി കഴിക്കുന്നത്. ആളുകളില്‍ നിന്ന് പരാതികള്‍ ഒന്നും തന്നെ ലഭിക്കാത്തതിനാല്‍ നഗരസഭയുടെ ആരോഗ്യവിഭാഗവും ഇത്തരക്കാര്‍ക്കെതിരേ നടപടിയെടുക്കാറില്ല.

Related posts