വിദ്യാർഥികൾ കൈ കോർത്തപ്പോൾ ‘പൊതിച്ചോർ’ റെഡി

pothichorമു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ കൈ ​കോ​ർ​ത്ത​പ്പോ​ൾ ‘പൊ​തി​ച്ചോ​ർ’ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം യാ​ഥാ​ർ​ഥ്യ​മാ​യി. അ​വ​ർ​ക്കു പി​ന്തു​ണ​യു​മാ​യി ഗോ​ഡ്സ് ഓ​ണ്‍ സി​നി​മാ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യും സ്കൂ​ൾ അ​ധി​കൃ​ത​രും കൂ​ടെ നി​ന്നു. തി​ര​ക്ക​ഥാ പ​രി​ശീ​ല​ന​വും ഹ്രസ്വ​ചി​ത്ര നി​ർ​മാ​ണ​വും സ്കൂ​ൾ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ന്ന ആ​ശ​യ​വു​മാ​യി രൂ​പീ​ക​രി​ച്ച ഗോ​ഡ്സ് ഓ​ണ്‍ സി​നി​മാ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ ആ​ദ്യ സം​രം​ഭം കൂ​ടി​യാ​ണ് ഇ​ത്.

സി​നി​മ സ്വ​പ്നം കാ​ണു​ന്ന കു​ട്ടി​ക​ൾ ന​മു​ക്കി​ട​യി​ൽ ധാ​രാ​ള​മു​ണ്ട്. എ​ങ്ങ​നെ സി​നി​മ എ​ടു​ക്ക​ണ​മെ​ന്നോ ആ​രെ കാ​ണ​ണ​മെ​ന്നോ എ​ന്തു ചെ​യ്യ​ണ​മെ​ന്നോ അ​വ​ർ​ക്ക് അ​റി​യി​ല്ല. ഈ ​അ​റി​വി​ല്ലാ​യ്മ​യി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ സ്കൂ​ൾ ത​ല​ത്തി​ൽ ക​ണ്ടെ​ത്തി അ​വ​ർ​ക്ക് പ​രി​ശീ​ല​ന​വും നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി പു​തി​യ ഷോ​ർ​ട്ട് ഫി​ലിം നി​ർ​മി​ക്കു​ക എ​ന്ന ​ആ​ശ​യ​മാ​ണ് ഗോ​ഡ്സ് ഓ​ണ്‍ സി​നി​മാ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

പൊ​തി​ച്ചോ​ർ എ​ന്ന ഷോ​ർ​ട്ട് ഫി​ലിം സം​ഘ​ട​ന​യു​ടെ ആ​ദ്യ ചു​വ​ടു​വ​യ്പാ​ണെ​ന്ന് ര​ക്ഷാ​ധി​കാ​രി സോ​ണി ക​ല്ല​റ​യ്ക്ക​ൽ പ​റ​യു​ന്നു. മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ​ക്ക് തി​ര​ക്ക​ഥ പ​ഠി​ക്കാ​നും സി​നി​മ നി​ർ​മി​ക്കാ​നും താ​ല്പ​ര്യ​മു​ണ്ടെ​ന്ന് സൊ​സൈ​റ്റി​യെ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ​വ​ച്ച് ഒ​രു ദി​വ​സം കൊ​ണ്ട് കു​ട്ടി​ക​ളെ​ക്കൊ​ണ്ട് തി​ര​ക്ക​ഥ​യെ​ഴു​തി​ച്ച് ഏ​ഴു​മി​നി​ട്ട് ദൈ​ർ​ഘ്യ​മു​ള്ള ഹ്രസ്വ​ചി​ത്രം ത​യാ​റാ​ക്കു​ക​യാ​യി​രു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​ടെ തി​ര​ക്ക​ഥ​യി​ൽ അ​വ​രും സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രു​മാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു ദി​വ​സം കൊ​ണ്ട് ഷൂ​ട്ടിം​ഗി​നോ​ടൊ​പ്പം എ​ഡി​റ്റിം​ഗും പൂ​ർ​ത്തി​യാ​ക്കി ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നു ത​യാ​റാ​ക്കി. പൊ​തി​ച്ചോ​ർ എ​ന്നു പേ​രു​മി​ട്ടു. 24 മ​ണി​ക്കൂ​ർ പൂ​ജ്യം ബ​ജ​റ്റ് എ​ന്ന രീ​തി​യി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കാ​നാ​യ​ത്. ഒ​രു രൂ​പ പോ​ലും ചെ​ല​വാ​യി​ല്ല. മൊ​ബൈ​ൽ കാ​മ​റ​യി​ലാ​ണ് രം​ഗ​ങ്ങ​ൾ പ​

ക​ർ​ത്തി​യ​ത്. പൊ​തി​ച്ചോ​റി​ന്‍റെ റിലീ​സ് മു​ണ്ട​ക്ക​യം സെ​ന്‍റ് ജോ​സ​ഫ്സ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ന​ട​ന്നു. പ്രി​ൻ​സി​പ്പ​ൽ ഫാ. ​മാ​ത്യു തു​ണ്ടി​യി​ൽ, മാ​നേ​ജ​ർ ഫി​ലി​പ് മ​ഞ്ചാ​ടി​യി​ൽ, അ​ക്കാ​ദ​മി​ക് കോ-​ഒാ​ർ​ഡി​നേ​റ്റ​ർ സെ​ലി​ൻ ടീ​ച്ച​ർ എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ട പ്രോ​ത്സാ​ഹ​നം ന​ൽ​കി ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നി​ല​വി​ൽ ഒ​രു​പാ​ട് സ്കൂ​ളു​ക​ൾ ഇ​ത്ത​രം ആ​വ​ശ്യ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​വ​രു​ന്നു​ണ്ടെ​ന്നു സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.

Related posts