പ്രവാസികളുടെ ശ്രദ്ധയ്ക്ക്! ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടി

2017march26airticket

കൊ​​​ണ്ടോ​​​ട്ടി: വേ​​​ന​​​ല​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് വി​​​ദേ​​​ശ​​​ത്തെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ടു​​​ത്തേ​​​ക്ക് പോ​​​കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തു ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് വി​​​മാ​​​നകമ്പ​​​നി​​​ക​​​ൾ ഗ​​​ൾ​​​ഫി​​​ലേ​​​ക്കു​​​ള​​​ള ടി​​​ക്ക​​​റ്റ് നി​​​ര​​​ക്ക് കു​​​ത്ത​​​നെ കൂ​​​ട്ടി. ബ​​​ജ​​​റ്റ് എ​​​യ​​​ർ​​​ലൈ​​​നു​​​ക​​​ൾ​​വ​​​രെ പൊ​​​ള​​​ളു​​​ന്ന നി​​​ര​​​ക്കാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഏ​​​പ്രി​​​ൽ ആ​​​ദ്യ​​​വാ​​​ര​​​ത്തി​​​ൽ വി​​​മാ​​​ന ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ട്.

ക​​​രി​​​പ്പൂ​​​രി​​​ൽനി​​​ന്ന് ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ, അ​​​ബു​​​ദാ​​​ബി മേ​​ഖ​​ല​​ക​​ളി​​​ലേ​​​ക്ക് 5500 മു​​​ത​​​ൽ 7000 രൂ​​​പ വ​​​രെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന നി​​​ര​​​ക്ക് 20,000 നു ​​​മു​​​ക​​​ളി​​​ലെ​​​ത്തി.​ ഖ​​​ത്ത​​​ർ, ദോ​​​ഹ, ബ​​​ഹ്റി​​​ൻ, കു​​​വൈ​​​ത്ത് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള​​​ള രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യു​​​ണ്ട്. സൗ​​​ദി​​​യി​​​ലേ​​​ക്കു​​​ള​​​ള ക​​​ണ​​​ക‌്ഷ​​​ൻ വി​​​മാ​​​ന​​​ത്തി​​​ൽ ടി​​​ക്ക​​​റ്റ് കി​​​ട്ട​​​ണ​​​മെ​​​ങ്കി​​​ൽ 30,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ ന​​​ൽ​​​ക​​​ണം.

ക​​​രി​​​പ്പൂ​​​രി​​​ൽ ജം​​​ബോ സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ജി​​​ദ്ദ, റി​​​യാ​​​ദ് മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് പ​​​ല​​​രും ക​​​ണ​​​ക‌്ഷ​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ളെ​​​യാ​​​ണ് ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​തു മു​​​ൻ​​​കൂ​​​ട്ടി ക​​​ണ്ട് ഇ​​​ത്ത​​​രം സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കും നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വേ​​​ന​​​ല​​​വ​​​ധി​​​ക്ക് ഗ​​​ൾ​​​ഫി​​​ലേ​​​ക്ക് കു​​​ടും​​​ബ​​​ത്തോ​​​ടെ പോ​​​കു​​​ന്ന​​​തി​​​നാ​​​ൽ കൂ​​​ട്ട​​​മാ​​​യി ടി​​​ക്ക​​​റ്റു​​​ക​​​ൾ വി​​​റ്റ​​​ഴി​​​യും. എ​​​യ​​​ർ ഇ​​​ന്ത്യ, എ​​​യ​​​ർ അ​​​റേ​​​ബ്യ, ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സ്, ഇ​​​ത്തി​​​ഹാ​​​ദ് എ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ വി​​​മാ​​​ന​​​ക്ക​​മ്പ​​​നി​​​ക​​​ളെ​​​ല്ലാം നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

മേ​​​യ് അ​​​വ​​​സാ​​​നം റം​​​സാ​​​ൻ ആ​​​രം​​​ഭി​​​ക്കു​​​ക​​​യും ജൂ​​​ണി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ സ്കൂ​​​ളു​​​ക​​​ൾ തു​​​റ​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​ൽ നാ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടും. ഇ​​​തി​​​നാ​​​ൽ മ​​​ട​​​ക്ക​​​യാ​​​ത്ര​​​യ്ക്കും വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി​​​ക​​​ൾ​ നി​​​ര​​​ക്ക് താ​​​ഴ്ത്താ​​​തെ യാ​​​ത്ര​​​ക്കാ​​​രെ ചൂ​​​ഷ​​​ണം ചെ​​​യ്യും. നി​​​ര​​​ക്കു വ​​​ർ​​​ധ​​​ന ഉം​​​റ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്കും തി​​​രി​​​ച്ച​​​ടി​​​യാ​​​കും. നി​​​ല​​​വി​​​ലു​​ള്ള നി​​​ര​​​ക്കി​​​നേ​​​ക്കാ​​​ൾ 5,000 മു​​​ത​​​ൽ 10,000 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യു​​​ണ്ടാ​​​കും. നി​​​ര​​​ക്ക് ഉ​​​യ​​​ർ​​​ത്തി​​​യി​​​ട്ടും പ​​​ല സെ​​​ക്ട​​​റി​​​ലും ടി​​​ക്ക​​​റ്റ് ല​​​ഭി​​​ക്കാ​​​ത്ത അ​​​വ​​​സ്ഥ​​​യു​​​മു​​​ണ്ട്.

Related posts