നഷ്ടപ്പെട്ടതറിയാതെ പോലീസ്..! പരവൂർ പോലീസ് സ്റ്റേഷനിലെ ബോർഡിൽ നിന്നും ജനമൈത്രി അപ്രത്യക്ഷമായി; പകരം രാഷ്ട്രഭാഷയെ ഉൾപ്പെടുത്തി

police-stationപരവൂർ: പരവൂരിലെ ജനമൈത്രി പോലീസ് സ്റ്റേഷൻ സ്റ്റേഷനിൽ മുന്നിൽ പുതുതായി സ്‌ഥാപിച്ച ബോർഡിൽ നിന്ന് അപ്രത്യക്ഷമായി. ഇതുവരെ പരവൂർ ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന ബോർഡാണ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽ സ്‌ഥാപിച്ചിരുന്നത്.

എന്നാൽ ഏതാനും ദിവസം മുമ്പ് പുതുതായി സ്‌ഥാപിച്ച ബോർഡിൽ ജനമൈത്രി എന്ന വാക്ക് അപ്രത്യക്ഷമായി. ആരെങ്കിലും നിർദേശം നൽകിയിട്ടാണോ ജനമൈത്രി ഒഴിവാക്കിയതെന്ന കാര്യം വ്യക്‌തമല്ല. ഇപ്പോഴത്തെ ബോർഡിൽ രാഷ്ട്രഭാഷയായ ഹിന്ദി കൂടി ഉൾപ്പെടുത്തിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത.

പഴയ ബോർഡ് ഇളക്കി മാറ്റിയിട്ടല്ല പുതിയ ബോർഡ് സ്‌ഥാപിച്ചിട്ടുള്ളത്. പഴയ ബോർഡ് വളരെ വളിപ്പമുള്ളതാ യിരുന്നു. അതിന് മുകളിലാണ് ഇപ്പോഴത്തെ ചെറിയ ബോർഡ് വച്ചിട്ടുള്ളത്. പഴയ ബോർഡ് പൂർണമായും ഇതുകാരണം മറഞ്ഞിട്ടുമില്ല.

ജില്ലയിലെ ആദ്യത്തെ ജനമൈത്രി പോലീസ് സ്റ്റേഷനുകളിൽ ഒന്നാണ് പരവൂർ. തുടക്കത്തിൽ ജനമൈത്രീ സംവിധാനം വളരെ ഫലപ്രദമായി നടന്നിരുന്നു. ചില ഉദ്യോഗസ്‌ഥർ ഇക്കാര്യത്തിൽ മാതൃകാപരമായ പ്രവർത്തനവും കാഴ്ചവച്ചു.
എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇവിടെ ജനമൈത്രി പോലീസിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാരും ജനപ്രതിനിധികളും അടക്കമുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.

പോലീസിന് ജനങ്ങളോടുള്ള മൈത്രി കുറഞ്ഞുവരുന്നതിന്റെ സൂചനയാണ് പുതിയ ബോർഡിൽ സൂചിപ്പിക്കുന്നതെ ന്നാണ് പുറമേയുള്ള സംസാരം. സന്ധ്യകഴിഞ്ഞാൽ സ്റ്റേഷന്റെ പ്രധാന കവാടം അടഞ്ഞുകിടക്കുന്നതും ഇവിടത്തെ മാത്രം പ്രത്യേകതയാണെന്ന് നഗരസഭാ കൗൺസിലർമാർ ഉൾപ്പെടെയുള്ളവർ പറയുന്നു.

ഇപ്പോഴത്തെ ബോർഡ് മാറ്റി ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന ബോർഡ് പുനസ്‌ഥാപിക്കണമെന്നാണ് രാഷ്ട്രീയ ഭേദമന്യേ പരവൂർ നിവാസികൾ ആവശ്യപ്പെടുന്നത്. അതേസമയം സംസ്‌ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനാക്കിയെന്നാണ് പരവൂർ എസ്ഐയുടെ നിലപാട്.

ഇന്നലെ പരവൂരിൽ ചേർന്ന ജനമൈത്രി പോലീസുമായി ബന്ധപ്പെട്ട് ഒരു ഉദ്ഘാടന ചടങ്ങിന്റെ സ്വാഗതസംഘരൂ പീകരണ യോഗത്തിലും എസ്ഐ നിലപാട് ആവർത്തിച്ചു. കൊല്ലം നഗരത്തിലെ പ്രധാന പോലീസ് സ്റ്റേഷനായ ഈസ്റ്റ് സ്റ്റേഷനിലും ജനമൈത്രി പോലീസ് സ്റ്റേഷൻ എന്ന ബോർഡാണ് സ്‌ഥാപിച്ചിരിക്കുന്നത്.

Related posts