പ​ന്പ – മ​ധു​ര ഹൈ​വേ യാ​ഥാ​ർ​ഥ്യ​മാ​കും

EKM-PRAYARGOPALAKRISHNANശ​ബ​രി​മ​ല: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ ശ​ബ​രി​മ​ല​യെ​യും മ​ധു​ര​യെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള ഹൈ​വേ അ​ടു​ത്ത വ​ർ​ഷം യാ​ഥാ​ർ​ഥ്യ​കു​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍​റ് പ്ര​യാ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ഇ​തു സം​ബ​ന്ധി​ച്ച് ച​ർ്ച്ച ന​ട​ത്തി​യ​താ​യും അ​ദ്ദേ​ഹം അി​റ​യി​ച്ചു.

പ​ന്പ, ഇ​ല​വു​ങ്ക​ൽ, ക​രി​മ​ല, മു​ണ്ട​ക്ക​യം, മ​ധു​ര റോ​ഡാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ക. ഇ​തി​ന്‍റെ വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. വ​ണ്ടി​പ്പെ​രി​യാ​ർ, കോ​ഴി​ക്കാ​നം, പു​ൽ​മേ​ട്, ശ​ബ​രി​മ​ല റോ​ഡി​നാ​യു​ള്ള നി​വേ​ദ​ന​വും ന​ൽ​കി​യി​ട്ടു​ണ്ട്. ഈ ​റോ​ഡി​നെ മ​ധു​ര ഹൈ​വേ​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി.

ശ​ബ​രി​മ​ല മാ​സ്റ്റ​ർ പ്ലാ​ൻ ബൃ​ഹ​ത്താ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്കും. എ​രു​മേ​ലി, അ​ഴു​ത, ക​രി​മ​ല വ​ഴി​യു​ള്ള പ​ര​ന്പ​രാ​ഗ​ത പാ​ത വ​നം​വ​കു​പ്പ് ദേ​വ​സ്വം ബോ​ർ​ഡി​ന് കൈ​മാ​റ​ണ​മെ​ന്ന് ബോ​ർ​ഡം​ഗം അ​ജ​യ് ത​റ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​വ​ഴി​യെ​ത്തു​ന്ന അ​യ്യ​പ്പ ഭ​ക്ത​ർ​ക്ക് ശു​ദ്ധ​ജ​ല​വും ചി​കി​ത്സാ സൗ​ക​ര്യ​വു​മു​ൾ​പ്പെ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഈ ​കൈ​മാ​റ്റം അ​നി​വാ​ര്യ​മാ​ണ്. കു​ന്നാ​ർ ഡാ​മി​ന്‍റെ ഉ​യ​രം വ​ർ​ദ്ധി​പ്പി​ക്കാ​ൻ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts