ബിഗ് സല്യൂട്ട്..! പ്ര​സ​വ​വേ​ദ​ന​യു​മാ​യി പോക വേ ഗതാഗതക്കുരുക്കിൽപെട്ട യു​വ​തി​ക്കു ഹൈ​വേ പോ​ലീ​സ് തുണയേകി; ആതിര യുമായി പോലീസ് ആശുപത്രിയിലേക്ക്

pregപ​ട്ടി​ക്കാ​ട്: പ്ര​സ​വ​വേ​ദ​ന​യു​മാ​യി ഓ​ട്ടോ ടാ​ക്സി​യി​ൽ പോ​ക​വേ കു​തി​രാ​നി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ​പെ​ട്ടു വ​ല​ഞ്ഞ യു​വ​തി​ക്കു മ​ണ്ണു​ത്തി ഹൈ​വേ പോ​ലീ​സ് ര​ക്ഷ​ക​രാ​യി. ക​ണ്ണ​ന്പ്ര ക​ല്ലേ​രി​യി​ൽ​നി​ന്നു തൃ​ശൂ​ർ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ക​റ്റേ​കു​ളം സു​ഭാ​ഷി​ന്‍റെ ഭാ​ര്യ ആ​തി​ര​യ്ക്കാ​ണു (21) ഹൈ​വേ പോ​ലീ​സ് ര​ക്ഷ​ക​രാ​യ​ത്.

ഓ​ട്ടോ ടാ​ക്സി ഗ​താ​ഗ​ത​ക്കു​രി​ക്കി​ൽ​പെ​ട്ട വി​വ​രം ആ​തി​ര​യെ കൊ​ണ്ടു​വ​ന്നി​രു​ന്ന​യാ​ൾ ഗ​താ​ഗ​ത​ത​ട​സം നീ​ക്കി​ക്കൊ​ണ്ടി​രു​ന്ന ഹൈ​വേ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് എ​സ്ഐ എ. ​മാ​ധ​വ​ൻ ആ​തി​ര​യെ ഹൈ​വേ പോ​ലീ​സി​ന്‍റെ വാ​ഹ​ന​ത്തി​ൽ ക​യ​റ്റി പോ​കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ പോ​ലീ​സ് ആം​ബു​ല​ൻ​സി​നോ​ടു വ​രാ​ൻ പ​റ​യു​ക​യും മു​ടി​ക്കോ​ടു​വ​ച്ച് അ​തി​ലേ​ക്കു മാ​റ്റു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​രെ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പോ​ലീ​സു​കാ​രാ​യ ബി​നീ​ഷ് കെ.​പോ​ൾ, പ്രീ​തി എ​ന്നി​വ​ർ എ​സ്ഐ​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Related posts