അല്‍ഫോണ്‍സ് പുത്രന്‍ പ്രേമം കോപ്പിയടിച്ചത്, ഒറിജിനല്‍ ‘നേര’ത്തിലെ എസ്‌ഐ ടിന്റുമോന്‍

neramമലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ പലപ്പോഴും നേരിടുന്ന ആരോപണമാണ് കോപ്പിയടി. അന്യഭാഷ ചിത്രങ്ങളുടെ കോപ്പിയടി ആണെന്ന വിമര്‍ശനത്തില്‍നിന്ന് രക്ഷപ്പെടാന്‍ അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിനും കഴിഞ്ഞില്ല. ഇപ്പോള്‍ ചിത്രത്തിന്റെ തെലുങ്ക് റിമേക്ക് വന്‍ ഹിറ്റായി ഓടി കൊണ്ടിരിക്കുമ്പോള്‍ ചിത്രത്തിന്റെ യഥാര്‍ത്ഥ കോപ്പിയടി കണ്ടെത്തിയിരിക്കുകയാണ് ട്രോളന്മാര്‍. നേരത്തില്‍ ഷെമ്മി തിലകന്‍ അവതരിപ്പിയ്ക്കുന്ന ടിന്റു എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ തന്റെ ചീറ്റിപ്പോയ പ്രണയ കഥയെക്കുറിച്ച് പറയുന്നുണ്ട്. ആ കഥയ്ക്കും പ്രേമത്തിലെ ജോര്‍ജ്ജിന്റെയും മലര്‍ മിസിന്റെയും പ്രണയത്തിനും സാമ്യമുണ്ട് എന്നാണ് കണ്ടെത്തല്‍. അതിന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത് ഈ രംഗവും. കണ്ടുനോക്കൂ…

Related posts