ഗൗതം ചിത്രത്തെക്കുറിച്ച് പൃഥ്വിരാജ്

prithivഗൗതം മേനോന്‍ ചിത്രത്തില്‍ നിന്ന്പൃഥ്വിരാജ് പിന്മാറിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഗൗതം  മേനോന്റെ ബഹുഭാഷാ ചിത്രത്തിന്റെ ഭാഗമാകാനുള്ള ഒരുക്കത്തിലാണ് നടന്‍ പൃഥ്വിരാജ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം മറ്റു ഭാഷകളിലെ സൂപ്പര്‍ താരങ്ങളും അണിനിര ക്കുന്നുണ്ട്. ഇതിനിടെ പൃഥ്വിരാജ് ചിത്രത്തില്‍ നിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ താന്‍ ഗൗതം മേനോനില്‍ നിന്ന് അഡ്വാന്‍സ് കൈപ്പറ്റിയെന്ന് പൃഥ്വി വ്യക്തമാക്കി.

മറ്റു ദക്ഷിണേന്ത്യന്‍ സിനിമകളിലെ സൂപ്പര്‍ താരങ്ങളും ചിത്രത്തില്‍ അണിനിരക്കു ന്നതിനാലാണ് ചിത്രത്തിന്റെ ഷൂട്ടിങ് വൈകുന്നതെന്നും നടന്‍ വ്യക്തമാക്കുന്നു. വളരെക്കാലത്തിനു ശേഷം ഒരു വിവാഹ വേദിയില്‍ വച്ച് കണ്ടുമുട്ടുന്ന നാല് സുഹൃത്തുക്കള്‍ ഒരുമിച്ച് യാത്ര പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥയുടെ ഇതിവൃത്തമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൗതം മേനോന്‍ തന്നെയാണ് മലയാളത്തിലും തമിഴിലും ചിത്രം നിര്‍മ്മിക്കുന്നത്. കന്നടയില്‍ പുനീത് രാജ്കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. തെലു ങ്കില്‍ ചിത്രം ആരു നിര്‍മിക്കുമെന്നത് ഇനിയും തീരുമാ നിച്ചിട്ടില്ല.

Related posts