ആ ചിത്രങ്ങള്‍ സത്യമല്ല…! പ്രീതിയുടെയും ഭര്‍ത്താവിന്റെയും നഗ്നചിത്രങ്ങള്‍ വ്യാജം; മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിച്ചതെന്ന് സുഹൃത്തുക്കള്‍

preethi270716ബോളിവുഡ് താരം പ്രീതി സിന്റയുടെയും ഭര്‍ത്താവിന്റേതുമെന്ന പേരില്‍ പ്രചരിച്ച നഗ്‌ന ചിത്രങ്ങള്‍ വ്യാജമെന്നു നടിയോടടുത്ത വൃത്തങ്ങള്‍. ഇരുവരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിച്ചതെന്നാണ് ഇവരുടെ വിശദീകരണം. മുമ്പും പ്രീതി സിന്റയുടെ പേരില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരേ നടി രംഗത്ത് വരികയും ലൈംഗിക വൈകൃതമു ള്ളവരാണ് അര്‍ദ്ധ നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും പ്രതികരിച്ചിരുന്നു.

പ്രീതി സിന്റയും ഭര്‍ത്താവ് ജെന്‍ ഗുഡ് ഇനഫും ലണ്ടനില്‍ ഹണിമൂണ്‍ ആഘോഷിക്കുകയാണ് ഈ സമയം നൂഡ് റസ്റ്ററന്റില്‍ നഗ്‌നരായി നില്‍ക്കുന്ന ചിത്രങ്ങളാണെന്ന തരത്തില്‍ ഫേസ്ബുക്ക് വഴിയാണ് വ്യാജഫോട്ടോ പ്രചരിച്ചത്. മാര്‍ച്ച് ഒന്നിനായിരുന്നു ലോസ് ആഞ്ചലസില്‍ വച്ച് യുഎസ് കാരനായ ജെന്‍ ഗുഡ് ഇനഫും പ്രീതി സിന്റയും വിവാഹിതരായത്. പരസ്യമാക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് വിവാഹം രഹസ്യമാക്കിയതെന്നും പ്രീതി പിന്നീടു തുറന്ന് പറഞ്ഞിരുന്നു. അതേസമയം നൂഡ് റസ്റ്ററന്റിലെ നവദമ്പതികളുടെ നൂഡ് ഫോട്ടോയെക്കുറിച്ച് പ്രീതി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related posts