സ്വകാര്യ ബ​സു​ക​ളി​ലെ പാ​ട്ടും സി​നി​മ​യും നി​രോ​ധി​ക്കും; സ​ർ​ക്കാ​ർ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​നു പ്ര​ധാ​ന​കാ​ര​ണം സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ ആ​ഡം​ബ​രം

കോ​യ​ന്പ​ത്തൂ​ർ: ജ​നു​വ​രി ഒ​ന്നു​മു​ത​ൽ സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ പാ​ട്ടും സി​നി​മ​യും നി​രോ​ധി​ക്കും. സ​ർ​ക്കാ​ർ ബ​സു​ക​ളി​ലെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ​യു​ന്ന​തി​നു പ്ര​ധാ​ന​കാ​ര​ണം സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ ആ​ഡം​ബ​ര​മാ​ണെ​ന്ന ക​ണ്ടെ​ത്ത​ലാ​ണ് തീ​രു​മാ​ന​ത്തി​നു പി​ന്നി​ൽ.

ദീ​ർ​ഘ​ദൂ​ര​യാ​ത്ര ന​ട​ത്തു​ന്ന​വ​ർ അ​ധി​ക​വും സ്വ​കാ​ര്യ​ബ​സു​ക​ളെ​യാ​ണ് ഇ​പ്പോ​ൾ ആ​ശ്ര​യി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ബ​സു​ക​ൾ മി​ക്ക​വ​യും ന​ഷ്ട​ത്തി​ലാ​ണ് ഓ​ടു​ന്ന​ത്. ഇ​തി​നാ​ൽ സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും ട്രാ​ൻ​സ്പോ​ർ​ട്ട് അ​ധി​കൃ​ത​രും ചേ​ർ​ന്നു ന​ട​ത്തി​യ യോ​ഗ​ത്തി​ലാ​ണ് ബ​സു​ക​ളി​ലെ റേ​ഡി​യോ, ടി​വി എ​ന്നി​വ നീ​ക്കം​ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഈ​മാ​സം 31-ാം തീ​യ​തി​ക്ക​കം ബ​സു​ക​ളി​ൽ​നി​ന്നും ഇ​വ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​ണ് ബ​സു​ട​മ​ക​ൾ​ക്കു നി​ർ​ദേ​ശം ന​ല്കി​യി​രി​ക്കു​ന്ന​ത്.

Related posts