പ്രിയാമണി വാക്കുപാലിച്ചു!

വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന നാ​യി​ക​മാ​ർ ഇ​പ്പോ​ൾ കു​റ​വാ​ണ്. അ​വ​രു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ഇ​താ പ്രി​യാ​മ​ണി​യും എ​ത്തി​യി​രി​ക്കു​ന്നു. കൃ​ഷ് കൈ​മ​ൾ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ഷി​ഖ് വ​ന്ന ദി​വ​സം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് പ്രി​യ തി​രി​ച്ചെ​ത്തു​ന്ന​ത്. കൃ​ഷ് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും ഛായാ​ഗ്ര​ഹ​ണ​വും.

വി​വാ​ഹ ശേ​ഷം അ​ഭി​ന​യം നി​ർ​ത്തി​ല്ല എ​ന്ന് പ്രി​യാ​മ​ണി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. ഒ​രു ന​ടി എ​ന്ന നി​ല​യി​ൽ ത​ന്നെ ബ​ഹു​മാ​നി​ക്കു​ക​യും പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന ആ​ളാ​ണ് ഭ​ർ​ത്താ​വ് മു​സ്ത​ഫ രാ​ജ് എ​ന്നും വി​വാ​ഹത്തി​ര​ക്കു​ക​ൾ ക​ഴി​ഞ്ഞാ​ൽ തൊ​ട്ട​ടു​ത്ത ദി​വ​സം സി​നി​മ​യി​ൽ തി​രി​ച്ചെ​ത്തും എ​ന്നും പ്രി​യ പ​റ​ഞ്ഞി​രു​ന്നു.

പ്രി​യാ​മ​ണി​ക്കൊ​പ്പം നാ​സ​ർ ല​ത്തീ​ഫ്, ബേ​ബി പ്രി​യ, കാ​ഞ്ചാ​നാ​മ്മ, ക​ലാ​ശാ​ല ബാ​ബു, ഇ​ർ​ഷാ​ദ്, ക​ലാ​ഭ​വ​ൻ ഹ​നീ​ഫ്, മാ​സ്റ്റ​ർ ധു​പ​ത് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു. നാ​സ​ർ ല​ത്തീ​ഫ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് മാ​ത്യു പു​ളി​ക്ക​ലാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 23ന് ​ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​യി​രു​ന്നു പ്രി​യാ​മ​ണി​യു​ടെ​യും മു​സ്ത​ഫ രാ​ജി​ന്‍റെ​യും വി​വാ​ഹം ന​ട​ന്ന​ത്. വി​വാ​ഹം ക​ഴി​ഞ്ഞ് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ഡി ​ഫോ​ർ ഡാ​ൻ​സി​ൽ വി​ധി​ക​ർ​ത്താ​വാ​യി പ്രി​യ തി​രി​ച്ചെ​ത്തി​യി​രു​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS