എന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകള്‍ ! നായകന്‍ റോഷന് ജന്മദിനാശംസകള്‍ നേര്‍ന്ന് നായിക പ്രിയ; ഇരുവരെയും ഏറ്റെടുത്ത് ആരാധകര്‍…

ഒരൊറ്റ പാട്ടു മതി ജീവിതം മാറാന്‍ എന്നു പറഞ്ഞതിനെ അന്വര്‍ഥമാക്കുന്ന ജീവിതമായിരുന്നു റോഷന്റെയും പ്രിയാ വാര്യരുടേതും. ഇനിയും പുറത്തിറങ്ങിയിട്ടില്ലാത്ത അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ലോകശ്രദ്ധ പിടിച്ചു പറ്റിയവരാണ് ഇരുവരും.

ഇവര്‍ തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകര്‍ക്ക് നന്നേ രസിക്കുകയും ചെയ്തു. ഇപ്പോള്‍ റോഷന്റെ ജന്മദിനത്തില്‍ പ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകള്‍ വൈറലായിരിക്കുകയാണ്.

ഇരുവരും നൃത്തം ചെയ്യുന്ന ചിത്രത്തിന് അടിക്കുറിപ്പായി പ്രിയ ഇങ്ങനെയാണ് എഴുതിയത്…എന്റെ പ്രിയപ്പെട്ടവന് പിറന്നാള്‍ ആശംകള്‍ നേരുന്നു.

എല്ലാം നിനക്ക് അറിയാവുന്നതിനാല്‍ എനിക്കൊന്നും പറയേണ്ട ആവശ്യമില്ല. അനുഗ്രഹങ്ങള്‍ ഉണ്ടാവട്ടെ. എന്തായാലും ഈ ആശംസാ പോസ്റ്റ് പ്രിയയുടെയും റോഷന്റെയും ആരാധകര്‍ ഏറ്റെടുത്തു വൈറലാക്കിക്കഴിഞ്ഞു.

Related posts