Set us Home Page

പ്രി​യ​ങ്ക​യു​ടെ ചു​ട്ട മ​റു​പ​ടി

വി​മ​ർ​ശ​ക​ർ​ക്ക് അ​വ​രു​ടെ വാ​യ​ട​പ്പി​ക്കു​ന്ന മ​റു​പ​ടി ന​ൽ​കാ​ൻ ഒ​രി​ക്ക​ലും മ​ടി​ക്കാ​ത്ത താ​ര​മാ​ണ് പ്രി​യ​ങ്കാ ചോ​പ്ര. അ​ഭ​യാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ളു​ടെ വി​ഷ​യ​ത്തി​ലു​ള്ള ത​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ പ​രി​ഹ​സി​ച്ച​വ​ർ​ക്ക് ട്വി​റ്റ​റി​ൽ ന​ല്ല ചു​ട്ട മ​റു​പ​ടി ത​ന്നെ കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക.സി​റി​യ​യി​ൽ നി​ന്നു​ള്ള അ​ഭ​യാ​ർ​ഥി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ജോ​ർ​ദാ​നി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞു​കൊ​ണ്ട് ഇ​ട്ട ട്വീ​റ്റി​നെ പ​രി​ഹ​സി​ച്ച​യാ​ൾ​ക്ക് ന​ല്ല ഒ​ന്നാ​ന്ത​രം മ​റു​പ​ടി​യാ​ണ് പ്രി​യ​ങ്ക ന​ൽ​കി​യ​ത്. ഞാ​ൻ യൂ​ണി​സെ​ഫു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് പ​ന്ത്ര​ണ്ട് വ​ർ​ഷ​മാ​യി. ഇ​തു​പോ​ലു​ള്ള നി​ര​വ​ധി സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചി​ട്ടു​മു​ണ്ട്.

നി​ങ്ങ​ളെ​ന്താ​ണ് ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്തു​കൊ​ണ്ടാ​ണ് ഒ​രു കു​ട്ടി​യു​ടെ പ്ര​ശ്നം മ​റ്റ് കു​ട്ടി​ക​ളു​ടേ​തി​നെക്കാ​ൾ ചെ​റു​താ​വു​ന്ന​ത് – ​പ്രി​യ​ങ്ക ട്വീ​റ്റ് ചെ​യ്തു. ജോ​ർ​ദാ​നി​ൽ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി കു​ട്ടി​കളു​ടെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് പ​ക​രം ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ചെ​ല​വി​ട​ണ​മെ​ന്ന ര​വീ​ന്ദ്ര ഗൗ​തം എ​ന്ന​യാ​ളു​ടെ ട്വീ​റ്റി​നാ​ണ് പ്രി​യ​ങ്ക ഈ ​മ​റു​പ​ടി ന​ൽ​കി​യ​ത്. യു​ണി​സെ​ഫി​ന്‍റെ ക​ണ​ക്ക് അ​നു​സ​രി​ച്ച് 1.3 ദ​ശ​ല​ക്ഷം സി​റി​യ​ൻ അ​ഭ​യാ​ർ​ഥി​ക​ളാ​ണ് ജോ​ർ​ദാ​നി​ലു​ള്ള​ത്.

ഈ ​അ​ഭ​യാ​ർ​ഥി​ക​ളു​ടെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് യു​ണി​സെ​ഫ് പ്ര​തി​നി​ധി​യാ​യി പ്രി​യ​ങ്ക അ​വി​ടെ എ​ത്തി​യ​ത്. ജോ​ർ​ദാ​നി​ൽ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി കു​ട്ടി​ളു​ടെ പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ന്ന​തി​ന് പ്രി​യ​ങ്ക​യ്ക്ക് പി​ന്തു​ണ​യു​മാ​യി സൊ​നാ​ക്ഷി സി​ൻ​ഹ​യും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS