Set us Home Page

”ഗോള്‍ഡന്‍ ഗേളായി” ബോളിവുഡ് താരം! ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേളയില്‍ തിളങ്ങിയത് പ്രിയങ്ക ചോപ്ര!

Priyanka Chopra, left, and Jeffrey Dean Morgan pose in the press room at the 74th annual Golden Globe Awards at the Beverly Hilton Hotel on Sunday, Jan. 8, 2017, in Beverly Hills, Calif. (Photo by Jordan Strauss/Invision/AP)

74ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര വേദിയില്‍ ശരിക്കും തിളങ്ങിയതും താരമായതും  ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണെന്നു വേണം പറയാന്‍. സ്വര്‍ണ വര്‍ണത്തില്‍ കുളിച്ചായിരുന്നു പ്രിയങ്കയുടെ വരവ്. ജെ ഡി മോര്‍ഗനും പ്രിയങ്കയും ചേര്‍ന്നായിരുന്നു ടി വി പരമ്പര വിഭാഗത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചത്.

റാഫ് ലോറെന്‍ ഡിസൈന്‍ ചെയ്ത സ്വര്‍ണനിറമുള്ള ഗൗണ്‍ ധരിച്ചാണ് പ്രിയങ്ക പരിപാടിക്കെത്തിയത്. ലോറൈന്‍ ഷ്വാര്‍ട്‌സിന്റെ നെക്ക്‌ലേസും പെന്‍ഡന്റും കടും ചുവപ്പ് നിറത്തിലുള്ള ലിപ്സ്റ്റിക്കും പ്രിയങ്കയെ കൂടുതല്‍ സുന്ദരിയാക്കി.

priyanka-chopra4

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ്‌നിശയില്‍ ഏത് വസ്ത്രം ധരിക്കുമെന്ന ആശയക്കുഴപ്പത്തിലാണെന്ന് നേരത്തെ ഇസ്റ്റാഗ്രാമിലൂടെ പ്രിയങ്ക ആരാധകരോട് പറഞ്ഞിരുന്നു.

എന്നാല്‍ സ്വര്‍ണ വര്‍ണ കുപ്പായമണിഞ്ഞെത്തിയ പ്രിയങ്ക ആരാധകരെ നിരാശപ്പെടുത്തിയില്ലെന്നു മാത്രമല്ല ഫാഷന്‍ നിരൂപകരുടെ പ്രശംസ നേടുകയും ചെയ്തു. ക്വാന്റിക്കോ സീരിസിലൂടെ അമേരിക്കന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ പ്രിയങ്ക, ബേ വാച്ചിലും അഭിനയിക്കുന്നു.

priyanka-oscar-emmy

ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ പ്രിയങ്കയുടെ ഈ ലുക്കിനായില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. എന്നാല്‍ തന്റെ സ്വതസിദ്ധമായ ചിരിയഴകിലൂടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പ്രിയങ്കയ്ക്കാവുകയും ചെയ്തു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS