അമ്മയുടെ മരണം അറിയിക്കാന്‍ വിളിച്ചപ്പോള്‍ തെറി പറഞ്ഞു തുടങ്ങി പുഷ് ശ്രീകുമാറിനോടുള്ള വൈരാഗ്യം; ‘ഇര’യുടെ കഥ ദിലീപ് ജയിലില്‍ കിടന്ന് എഴുതിയതോ ? ദിലീപിന്റെ വിവാഹമോചന രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന സിനിമയാകുമോ ‘ഇര’

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാകുന്ന പുതിയ ചിത്രം ഇരയുടെ കഥയെഴുതിയത് ദിലീപോ ? ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥയെങ്കിലും ദിലീപിന്റെ കൈകടത്തലുകള്‍ ചിത്രത്തിലുണ്ടായിട്ടുണ്ടെന്ന പ്രചാരണം ശക്തമാവുകയാണ് ഇപ്പോള്‍. ആലുവ ജയിലിനുള്ളില്‍ ദിലീപ് കഥ എഴുതുന്നതായി മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ഈ കഥയാണ് ഇപ്പോള്‍ ഇര എന്ന പേരില്‍ സിനിമയാകുന്നതെന്നാണ് പ്രചാരണം. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ സിനിമയെടുക്കാന്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ ചിലരും ശ്രമിച്ചിരുന്നു. ഈ നീക്കം കൂടി മനസ്സിലാക്കിയാണ് ദിലീപിനെ അനുകൂലിക്കുന്ന കഥയെ ആദ്യം വെള്ളിത്തിരയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്. ജയില്‍ മോചിതനാവുമ്പോള്‍ മഞ്ജുവുമായുള്ള ബന്ധം തകര്‍ന്നതിന്റെ പിന്നിലെ രഹസ്യം വെളിപ്പെടുത്തുമെന്ന് പലരും വിചാരിച്ചിരുന്നു.

എന്നാല്‍ ഒന്നും താനായിട്ട് പറയാതെ സിനിമയിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ദിലീപ് ശ്രമിക്കുന്നതാണ് പുതിയ സിനിമയെന്നാണ് സൂചന. പരസ്യചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനും ദിലീപിനെതിരായ ഗൂഢാലോചനയില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദിലീപ് പക്ഷം ആരോപിച്ചിരുന്നു മഞ്ജു വാര്യരുമായുള്ള വിവാഹമോചനത്തില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു ദിലീപ് വ്യക്തമാക്കിയ ശേഷം ശ്രീകുമാര്‍ മേനോന് അദ്ദേഹത്തോടു ശത്രുതയുണ്ട്. ഇതിനൊപ്പം പ്രധാന നേതാവിന്റെ മകനേയും ദിലീപ് ക്യാമ്പ് സംശയ നിഴലില്‍ നിര്‍ത്തുന്നു. ഇവരെ വില്ലന്‍ കഥാപാത്രമാക്കിയാണ് ഇരയെന്ന സിനിമ തയ്യാറെടുക്കുന്നതെന്നാണ് സൂചന. എന്നാല്‍ സിനിമയ്ക്ക് ദിലീപുമായി യാതൊരു ബന്ധവുമില്ലെന്നു കരുതുന്നവരുമുണ്ട്. സിനിമ വളരെ മുമ്പേ പ്ലാന്‍ ചെയ്തതാണെന്നും ഇത്തരമൊരു പ്രചാരണം അടിസ്ഥാന രഹിതമാണെന്നും ഒരു വിഭാഗം ആളുകള്‍ പറയുന്നു.ദിലീപ് ഉള്‍പ്പെട്ട പൊലീസ് കേസ് ആനുകാലിക വിഷയമെന്ന നിലയില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ലന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ദിലീപിനെ വെള്ളപൂശാന്‍ ലക്ഷ്യമിട്ട് നിര്‍മ്മിക്കുന്ന സിനിമ സമൂഹത്തിന് തെറ്റായസന്ദേശമാണ് നല്‍കുക എന്നും അതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറാവരുതെന്നുമാണ് ഏതിര്‍ ചേരിയുടെ ആവശ്യം.

ഇര എന്ന് പേരിട്ട ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊല്ലത്തു വച്ചാണ് നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ട്. ജയിലില്‍ക്കിടന്നപ്പോള്‍ റിലീസായ രാമലീലയുടെ വിജയം നല്‍കിയ തിരിച്ചറിവില്‍ തനിക്ക് പറയാനുള്ളത് ഒരു സിനിമയിലൂടെ തന്നെ പ്രാവര്‍ത്തികമാക്കുന്നതിന് ദിലീപ് ശ്രമിച്ചാല്‍ അത്ഭതപ്പെടേണ്ടതില്ലന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. ഈ സാഹചര്യത്തിലാണ് ആലുവയിലെ ദിലീപിന്റെ കഥ എഴുത്ത് ഈ സിനിമയ്ക്ക് വേണ്ടിയാണെന്ന പ്രചരണം ശക്തമാകുന്നത്.

വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈശാഖ്-ഉദയ്കൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ആദ്യ ചിത്രമാണ് ഇര. ദിലീപിന്റെ ജയില്‍ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയമെന്ന സംശയം തോന്നിപ്പിക്കുന്ന പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. ഇര എന്ന സിനിമയുടെ പേരും ഉണ്ണിയുടെ കഥാപാത്രത്തിന്റെ ലുക്കും നേരത്തെ തന്നെ സംശയങ്ങള്‍ക്ക് കാരണമായിരുന്നു. അതിനെ ബലപ്പെടുത്തുന്നതാണ് ഇപ്പോള്‍ പുറത്ത് വന്ന പോസ്റ്റര്‍. ജയിലില്‍ നിന്ന് ഇറങ്ങി വരുന്ന സൂപ്പര്‍ താരം ആരാധകരെ അഭിവാദ്യം ചെയ്യുന്നതാണ് പോസ്റ്ററിലുള്ളത്. നടിയെ ആക്രമിച്ച കേസില്‍ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ ദിലീപ് ഇപ്രകാരം തന്നെ ആരാധകരെ അഭിവാദ്യം ചെയ്തിരുന്നു.

ആരോടും ചിത്രത്തെ കുറിച്ചൊന്നും പുറത്തു പറയരുതെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സിനിമയ്ക്കുള്ളിലെ കഥയാകും ഇരയെന്ന സൂചനയാണ് ഈ രഹസ്യ സ്വഭാവവും നല്‍കുന്നത്. രണ്ടാമൂഴത്തില്‍ പ്രധാന വേഷം നല്‍കാമെന്ന് പറഞ്ഞ് രാഷ്ട്രീയ നേതാവിന്റെ മകനെ തെറ്റിദ്ധരിപ്പിച്ച് നടത്തുന്ന നീക്കമാണ് ജനപ്രിയ നായകന്റെ അറസ്റ്റിന് പിന്നിലെന്നാണ് ദിലീപ് ക്യാമ്പ് പറഞ്ഞിരുന്നത്.

ദിലീപിന്റെ കുടുംബ പ്രശ്‌നങ്ങള്‍ തന്നെയാണ് ശ്രീകുമാര്‍ മേനോനും ദിലീപും തമ്മിലെ പ്രശ്‌നത്തിന് കാരണം. എല്ലാം ദിലീപ് മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് മാത്രമാണ് മകളും അച്ഛനൊപ്പമുള്ളത്. ഇതിനിടെയിലാണ് സംവിധായകന്റെ അമ്മയുടെ മരണമെത്തുന്നത്. ഇത് ദിലീപിനേയും ഇയാള്‍ വിളിച്ചു പറഞ്ഞു. എന്നാല്‍ കുടുംബ പ്രശന്ങ്ങള്‍ കാരണം മറ്റൊരു മാനസിക അവസ്ഥയിലായിരുന്നു ദിലീപ് അന്നേരം പുഷ് ശ്രീകുമാറിനെ തെറിവിളിച്ചു.അന്ന് തന്നെ ദിലീപിനെ സാമ്പത്തികമായും മാനസികമായും തകര്‍ക്കുമെന്ന് ഈ സംവിധായകന്‍ ശപഥം ചെയ്തുവത്രേ. ഇതിന്റെ തുടര്‍ച്ചയാണ് ദിലീപിന്റെ ജയിലില്‍ പോക്കെന്നാണ് സിനിമാക്കാര്‍ക്കിടയിലെ കഥ. ഈ കഥയാണ് സിനിമയാകുന്നത് എന്ന സംശയമാണ് സിനിമാ ലോകത്തിന് ഇപ്പോഴുള്ളത്.

 

Related posts