സണ്ണി ഡാന്‍സ് ചെയ്താല്‍ ‘ഇവിടെ ഒരു ലോഡ് ശവം വീഴും’; അങ്ങനെയെങ്കില്‍ സണ്ണിയുടെ ഡാന്‍സ് വേണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍; ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത് ചൂടപ്പം പോലെ…

ബംഗളൂരു: ബോളിവുഡ് താരം സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പുതുവത്സര പരിപാടിയായ സണ്ണി നൈറ്റ് കര്‍ണാടക സര്‍ക്കാര്‍ വിലക്കി. കര്‍ണാടക ആഭ്യന്തര വകുപ്പാണ് അനുമതി നിഷേധിച്ചത്. കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകര്‍ കൂട്ട ആത്മഹത്യാ ഭീഷണിമുഴക്കിയതോടെയാണ് സണ്ണി നൈറ്റ് വിലക്കിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലാണ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പാര്‍ട്ടി ഒരുക്കിയിരുന്നത്. സണ്ണി നൈറ്റ് ഇന്‍ ബംഗളൂരു എന്ന് പേരിട്ടിരിക്കുന്ന പാര്‍ട്ടിയുടെ ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റുതീര്‍ന്നു. 2017 തീര്‍ന്നുകിട്ടാന്‍ സണ്ണി ആരാധകര്‍ കാത്തിരിക്കുമ്പോഴാണ് ആഭ്യന്തരവകുപ്പിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

കന്നഡ രക്ഷണ വേദികേയുടെ യുവജന വിഭാഗമായ യുവസേന സണ്ണിയെ കര്‍ണാടകയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ‘സണ്ണി ലിയോണിന്റെ ചരിത്രം എല്ലാവര്‍ക്കും അറിയാം. കന്നഡികയോ ഇന്ത്യക്കാരിയോ അല്ല. കര്‍ണാടകയുടെ സംസ്‌കാരം തകര്‍ക്കാന്‍ അനുവദിക്കില്ലെന്ന് യുവസേന പറഞ്ഞു. സണ്ണി ലിയോണിനെതിരെ കര്‍ണാടകയിലെ 15 ജില്ലകളില്‍ പ്രതിഷേധം നടത്താന്‍ ഒരുങ്ങുകയാണ് യുവസേന.

 

Related posts