കെണിയുണ്ട് പുലിയില്ല..! കു​ണ്ടാ​യി​യി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച പു​ലി കെ​ണി നോ​ക്കു​കു​ത്തി​യാ​യി; കൂട്ടിലെ പട്ടിക്ക് ഭക്ഷണം കൊടുത്ത് വനപാലകർ

pulikkoduപാ​ല​പ്പി​ള്ളി : കു​ണ്ടാ​യി​യി​ൽ വ​നം വ​കു​പ്പ് സ്ഥാ​പി​ച്ച പു​ലി കെ​ണി നോ​ക്കു​കു​ത്തി​യാ​യി. പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ച്ച് കൊ​ല്ലു​ന്ന​ത് പ​തി​വാ​യ​തോ​ടെ ചാ​ല​ക്കു​ടി ഡി.​എ​ഫ്.​ഒ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഒ​രു​മാ​സം മു​ന്പാ​ണ് കു​ണ്ടാ​യി​യി​ലെ റ​ബ്ബ​ർ തോ​ട്ട​ത്തി​ൽ കെ​ണി സ്ഥാ​പി​ച്ച​ത്. പു​ലി​യെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി കെ​ണി​യി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന നാ​യ​ക്ക് ഇ​പ്പോ​ഴും വ​ന​പാ​ല​ക​ർ ഭ​ക്ഷ​ണം കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഒ​രു വ​ർ​ഷ​ത്തി​നി​ട​യി​ൽ പാ​ല​പ്പി​ള്ളി മേ​ഖ​ല​യി​ൽ പ​ത്തോ​ളം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ പു​ലി ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. കെ​ണി സ്ഥാ​പി​ച്ച​തി​നു​ശേ​ഷം ഈ ​പ്ര​ദേ​ശ​ത്ത് പു​ലി​യു​ടെ ശ​ല്യം ഉ​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം കി​ഴ​ക്ക് വെ​ള്ളി​ക്കു​ള​ങ്ങ​ര​ക്ക​ടു​ത്ത് പ​ത്ത​ര​കു​ണ്ടി​ൽ ര​ണ്ടു ത​വ​ണ പു​ലി പോ​ത്തി​ൻ​കു​ട്ടി​യെ ആ​ക്ര​മി​ച്ചു​കൊ​ന്നി​രു​ന്നു.

Related posts