Set us Home Page

പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് നല്കിയ ഷൈനി തോമസിന്റേത് ഞെട്ടിക്കുന്ന വളര്‍ച്ച, ഭീഷണിയില്‍ ഭയന്നവര്‍ വന്‍കിടക്കാര്‍, ആലപ്പുഴയിലെ സാദാ വീട്ടമ്മയില്‍ നിന്നുള്ള ഷൈനിയുടെ വളര്‍ച്ച ഇങ്ങനെ

shiniനടിയെ ആക്രമിച്ച കേസില്‍ പ്രതിയായ പള്‍സര്‍ സുനിക്ക് സിം കാര്‍ഡ് നല്കിയതിന് അറസ്റ്റിലായ ഷൈനി തോമസെന്ന 35കാരി റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് അറിയപ്പെട്ടിരുന്നത് വനിത ഗുണ്ടയെന്ന്. കണ്ണുവച്ച വസ്തുക്കള്‍ എതിരാളികളെ ഭീഷണിപ്പെടുത്തിയും ക്വട്ടേഷന്‍ നല്കിയും സ്വന്തമാക്കുകയെന്നതായിരുന്നു ഷൈനിയുടെ ഹോബി. പള്‍സര്‍ സുനി ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശനുമായിരുന്നു.

പള്‍സര്‍ സുനിയുടെ എല്ലാ ഇടപാടുകളെക്കുറിച്ചും ഷൈനിക്കറിയാമായിരുന്നു. സുനി മുമ്പും നടിമാരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങള്‍ ഷൈനിക്കറിയാമായിരുന്നെന്നാണ് പോലീസിന്‍റെ നിഗമനം. ഇത്തരത്തില്‍ കൈക്കലാക്കിയ പണത്തില്‍ നിന്ന് ലക്ഷക്കണക്കിനു രൂപ സുനി ഷൈനി തോമസിനു നല്‍കിയതായും വിവരങ്ങളുണ്ടായിരുന്നു. ഒറ്റത്തവണ പത്തു ലക്ഷം രൂപ വരെ ഇവര്‍ക്കു നല്‍കിയതായി സുനി വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ്  നടിയെ ആക്രമിച്ച സംഭവത്തില്‍ ഷൈനിക്കു പങ്കുണ്ടെന്നു പോലീസ് സംശയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി പിടിയിലായപ്പോള്‍ ഇവരുടെ പേര് പുറത്തുവരാതിരിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. പള്‍സര്‍ സുനിയുടെ കാമുകിയുമായും ഷൈനിക്കു അടുത്ത ബന്ധമുണ്ടായിരുന്നു.

ആലപ്പുഴയില്‍ സാദാ വീട്ടമ്മയായി ഒതുങ്ങി കൂടിയിരുന്ന ഷൈനി റിയല്‍ എസ്റ്റേറ്റ് രംഗത്തെ വലിയ മത്സ്യമായി വളര്‍ന്നത് കൊച്ചിയിലെത്തിയപ്പോഴാണ്. കടവന്ത്രയില്‍ സ്ഥിരതാമസമായതോടെ ഷൈനി സ്വന്തം നാടായ ആലപ്പുഴയിലെ കരുമാടിയെ മറക്കുകയും ചെയ്തു. പിന്നീട് നാട്ടിലേക്കുള്ള യാത്ര വല്ലപ്പോഴുമാക്കിയ ഇവര്‍ റിയല്‍ എസ്റ്റേറ്റ് ലോകത്ത് വളര്‍ന്നു പന്തലിക്കുകയായിരുന്നു. കൊച്ചിയില്‍ ഷൈനിക്ക് ഇഷ്ടം തോന്നുന്ന വസ്തുക്കള്‍ മറ്റാരും സ്വ്ന്തമാക്കാതിരിക്കാന്‍ ഗുണ്ടകളെയും ഇവര്‍ കൂടെ കൂട്ടിയിരുന്നു. കൊച്ചിയിലെ ഒരു വന്‍ സ്ഥല ഇടപാടുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പിടിയിലായ പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്കറിയയെ (46) പരിചയപ്പെടുന്നത്.

ഒരു സിനിമ താരത്തിനുവേണ്ടിയുള്ള റിയല്‍ എസ്റ്റേറ്റ് ബിസിനസിനിടെയാണ് ഷൈനി പള്‍സര്‍ സുനിയെ പരിചയപ്പെടുന്നത്. സ്ത്രീകളെ കൈയിലെടുക്കാന്‍ പ്രത്യേക വിരുതുള്ള സുനി പെട്ടെന്നു തന്നെ ഷൈനിയുടെ വിശ്വസ്തയായി മാറി. വലിയ പല ഡീലുകള്‍ക്കും ഷൈനി കൂടെ കൂട്ടിയിരുന്നത് സുനിയെയായിരുന്നു. ഇതിനിടെ ഇരുവരും തമ്മിലുള്ള ബന്ധം വളരുകയും ചെയ്തു. എന്നാല്‍, നടിയെ ആക്രമിക്കാന്‍ പദ്ധതിയിട്ട വിവരം സുനി ഷൈനിയെ അറിയിച്ചോ എന്ന കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 2016 ഡിസംബറില്‍ തിരുനക്കരയിലെ ഒരു മൊബൈല്‍ ഷോപ്പില്‍നിന്ന് ദീപക് എന്നയാളുടെ പേരിലാണ് സിം കാര്‍ഡ് എടുത്തത്. കാഞ്ഞിരം സ്വദേശി ദീപക് കെ. സബ്‌സീന എന്നയാള്‍ ജോലി സംബന്ധമായ കാര്യത്തിനായി ഐഡി കാര്‍ഡിന്റെ കോപ്പി കോട്ടയത്തെ പെല്ലാ പ്ലേസ്‌മെന്‍റ് എന്ന സ്ഥാപനത്തിനു നല്കിയിരുന്നു. ഈ സ്ഥാപനം നടത്തുന്നത് മാര്‍ട്ടിന്‍ ആണ്. ഇയാളും ഇപ്പോള്‍ അറസ്റ്റിലായ മോന്‍സ് സ്കറിയ, ഷൈനി തോമസ് എന്നിവരും ചേര്‍ന്നു റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തി വരികയാണ്.

എറണാകുളത്തുള്ള മറ്റൊരു ബ്രോക്കറുടെ കച്ചവടം തകര്‍ക്കാനായി ദീപക്കിന്റെ ഐഡി കാര്‍ഡ് ഉപയോഗിച്ചു തിരുനക്കരയിലെ മൊബൈല്‍ കടയില്‍നിന്ന് ഒരു സിം കാര്‍ഡ് ഇവര്‍ സംഘടിപ്പിച്ചു. ദീപക്കിന്റെ ഐഡി കാര്‍ഡില്‍ മറ്റൊരാളുടെ ഫോട്ടോ പതിച്ചാണു സിം കാര്‍ഡ് സംഘടിപ്പിച്ചത്. ഇതുപയോഗിച്ച് എറണാകുളത്തെ ബ്രോക്കറുടെ കച്ചവടം ഉഴപ്പി. അതിനു ശേഷം സിം കാര്‍ഡ് ഷൈനിയുടെ കൈവശമായിരുന്നു. നടിയെ ആക്രമിക്കുന്നതിനു മൂന്നുമാസം മുമ്പുതന്നെ സിംകാര്‍ഡ് സുനിയുടെ കൈവശമുണ്ടായിരുന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/
നിങ്ങളുടെ അഭിപ്രായങ്ങൾ മലയാളത്തിൽ രേഖപ്പെടുത്താൻ മംഗ്ലീഷിൽ ടൈപ് ചെയ്തു താഴെക്കാണുന്ന കമെന്റ് ബോക്സിൽ പേസ്റ്റ് ചെയ്യുക

LATEST NEWS