ഏറെ വിവാദങ്ങള്‍ക്കു ശേഷം മഞ്ജു വാര്യരെക്കുറിച്ച് പുഷ് ശ്രീകുമാര്‍ മനസു തുറക്കുന്നു;ലേഡി സൂപ്പര്‍സ്റ്റാറിനെക്കുറിച്ച് സംവിധാകന്‍ പറയുന്നതിങ്ങനെ…

മലയാള സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് എല്ലാവരും മഞ്ജു വാര്യരെ വിളിക്കുന്നത്. രണ്ടാം വരവില്‍ ശക്തമായ കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. മോഹന്‍ലാല്‍ നായകനായ ഒടിയനാണ് മഞ്ജുവിന്റെ വരാന്‍ പോകുന്ന പ്രധാന സിനിമ. ഒടിയനിലെ മഞ്ജുവാര്യരുടെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ പുഷ് ശ്രീകുമാര്‍ തന്നെ പറയുന്നതിങ്ങനെയാണ്. ചിത്രത്തില്‍ ശക്തമായ ഒരു കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ ഉണ്ടായിരിക്കുന്ന മഞ്ജുവിന്റെ വരവോടെയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ ഉടനീളം മഞ്ജുവുണ്ട്. ഒരു മുഴുനീള സ്ത്രീ കഥാപാത്രമാണിത്. സിനിമ അവസാനിക്കുന്നതും മഞ്ജുവിലൂടെയാണ്. മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കും ഒടിയനിലേതെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു. വില്ലന് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു എത്തുന്ന ഒടിയന്‍ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണ്.

Related posts