ജയിച്ചേ സമരം ജയിച്ചേ…! പു​തു​പ്പാ​ടി ഭൂ​സ​മ​രം വി​ജ​യി​ച്ചു; വിവിധ ആവശ്യങ്ങളുന്നയിച്ച് 17 മുതൽ നടത്തി വന്ന നിരാഹാര സമരമാണ് വിജയിച്ചത്; ഇതോട 1400 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ധാ​ര​ണ

land-strikeതി​രു​വ​ന്പാ​ടി: പു​തു​പ്പാ​ടി വി​ല്ലേ​ജ് ഓ​ഫീ​സി​നു മു​ന്പി​ൽ സ​ർ​വ​ക​ക്ഷി ഭൂ​സം​ര​ക്ഷ​ണ സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി വ​രു​ന്ന നി​രാ​ഹാ​ര സ​മ​രം വി​ജ​യി​ച്ചു. മൂ​ന്നാ​ഴ്ച നീ​ണ്ടു​നി​ന്ന സ​മ​ര​മാ​ണ് വി​ജ​യി​ച്ച​ത്.​പു​തു​പ്പാ​ടി വി​ല്ലേ​ജി​ലെ ഏ​ക​ദേ​ശം 1400 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ ധാ​ര​ണ​യാ​യി.

ജൂ​ലൈ പ​ത്തി​നാ​ണ് അ​നി​ശ്ചി​ത​കാ​ല സ​ത്യാ​ഗ്ര​ഹ​മാ​യി ഭൂ​സ​മ​രം ആ​രം​ഭി​ച്ച​ത്. 100/1ലെ ​ആ​യി​ര​ത്തോ​ളം കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി ക്ര​യ വി​ക്ര​യ അ​വ​കാ​ശം പു​നഃ​സ്ഥാ​പി​ക്കു​ക, 1/1ലെ 400 ​കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. എ​ന്നാ​ൽ സ​മ​ര​ഫ​ലം കാ​ണാ​താ​യ​തോ​ടെ 17 മു​ത​ൽ നി​രാ​ഹാ​ര സ​മ​രം തു​ട​ങ്ങു​ക​യാ​യി​രു​ന്നു. റ​വ​ന്യു മ​ന്ത്രി ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​ല്ലാ ക​ള​ക്ട​ർ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടാ​ൽ മാ​ത്ര​മേ സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റു​ക​യു​ള​ളു എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു നേ​താ​ക്ക​ൾ.

നി​രാ​ഹാ​ര സ​മ​ര​ത്തി​ന് പി​ന്തു​ണ അ​റി​യി​ച്ച് ഐ​ക്യ​ദാ​ർ​ഢ്യ​റാ​ലി​യി​ൽ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, വ്യാ​പാ​രി​ക​ൾ, ക​ർ​ഷ​ക​ർ, ക​ർ​ഷ​ക തൊ​ഴി​ലാ​ഴി​ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ, വി​വി​ധ സാ​മൂ​ഹ്യ സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ അ​ണി​നി​ര​ന്നി​രു​ന്നു.

Related posts