കുട്ടി ക്വട്ടേഷൻ..!  മാരകായുധങ്ങളുമായി ക്വട്ടേഷനെത്തിയ ഏഴംഗ ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റു ചെയ്തു; പിടിയിലായവരെല്ലാം 25 താഴെ പ്രായമുള്ളവർ

ചേ​ർ​ത്ത​ല: മാരകാ​യു​ധ​ങ്ങ​ളു​മാ​യി എ​ഴം​ഗ ഗു​ണ്ടാ സം​ഘ​ത്തെ ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. പ​ട്ട​ണ​ക്കാ​ട് രാ​ഹു​ൽ നി​വാ​സി​ൽ രാ​ഹു​ൽ(24), വ​യ​ലാ​ർ സ്വ​ദേ​ശി​ക​ളാ​യ മേ​ക്ക​ര വീ​ട്ടി​ൽ വി​ഷ്ണു(23), പൂ​വ​ത്തി​ങ്ക​ൽ അ​ന​ന്തു(22), ഇ​ട​വ​ത്ത് ജ​യ്മോ​ൻ(18), തെ​ക്കേ ക​ണി​ശേ​രി വീ​ട്ടി​ൽ അ​തു​ൽ​കൃ​ഷ്ണ(18), താ​യി​ക്കാ​ട​ൻ പ​ള്ളി വീ​ട്ടി​ൽ ശ്രീ​രാ​ജ്(18), കു​ള​വ​ൻ ചി​റ വീ​ട്ടി​ൽ രാ​ഹു​ൽ(19) എ​ന്നി​വ​രെ​യാ​ണ് ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി എ.​ജി ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ശ​ക്തി​ശ്വ​രം ക​വ​ല​യ്ക്കു തെ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ൽനി​ന്ന് ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി അ​ക്ര​മി സം​ഘം ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച സ​ന്ദേ​ശത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് സം​ഘം വ​ല​യി​ലാ​യ​ത്.

ന​ഗ​ര​ത്തി​ലെ ഒ​രു ഡ്രൈ​വ​റെ ആ​ക്ര​മി​ക്കു​ന്ന​തി​നാ​യി ക്വ​ട്ടേ​ഷ​ൻ എ​ടു​ത്തെ​ത്തി​യ​വ​രാ​ണ് പ്ര​തി​ക​ളെ​ന്നും ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണെ​ന്നും ചേ​ർ​ത്ത​ല സി​ഐ​യു​ടെ ചാ​ർ​ജു​ള്ള കു​ത്തി​യ​തോ​ട് സി.​ഐ കെ.​സ​ജീ​വ്, ചേ​ർ​ത്ത​ല എ​സ്ഐ ജി.​അ​ജി​ത്ത്കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts