ഇതെന്തൊരാരാധന! ബാര്‍ബിയോടുള്ള ആരാധന മൂത്ത് രൂപമാറ്റത്തിനായി നാല്‍പ്പത്താറുകാരി ചെലവഴിച്ചത് പതിനൊന്ന് വര്‍ഷം; ലക്ഷങ്ങള്‍ ചെലവഴിച്ച് റേച്ചല്‍ ഇവാന്‍സ് എന്ന സ്ത്രീയെത്തിയത് ഈ രൂപത്തില്‍

LNഓരോ ആളുകള്‍ക്കും ഓരോന്നിനോടാണ് ആരാധന. ചിലയാളുകള്‍ സൂപ്പര്‍മാനെപ്പോലെയാകാന്‍ ശ്രമിക്കുമ്പോള്‍ മറ്റുചിലരാഗ്രഹിക്കുന്നത് ബാര്‍ബി ഡോളിനെപ്പോലെയാവാനായിരിക്കും. ഇത്തരത്തില്‍ ബാര്‍ബിഡോളിനോടുള്ള ആരാധന മൂത്ത് അതിനെപ്പോലെയാവാനുള്ള ആഗ്രഹത്താല്‍ സ്വന്തം ശരീരത്തില്‍ പോലും അഴിച്ചുപണി നടത്തിയിരിക്കുകയാണ് റേച്ചല്‍ ഇവാന്‍സ് എന്ന 46 കാരി. ഒരു കാലത്ത് ബാര്‍ബി പാവയെ കണ്ട് കൊതിച്ചവര്‍ നിരവധിയാണ്. കാലം ഇത്രയും പുരോഗതി പ്രാപിച്ചിട്ടും അതില്‍ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നതാണ് അത്ഭുതം. കുട്ടികളുടെ കളിപ്പാട്ടമായ ബാര്‍ബിയോടുള്ള ആരാധനമൂത്ത് ഈ 46-കാരി ചെയ്തത് എന്തെന്നല്ലേ!  പ്ലാസ്റ്റിക് സര്‍ജറി ചെയ്ത് തനി ബാര്‍ബി ലുക്കിലായി റേച്ചല്‍. 20,000 പൗണ്ട് ചെലവാക്കിയാണ് റേച്ചല്‍ ബാര്‍ബി പാവയായി മാറിയത്.

OMG: My Barbie Body - DARREN IS ALWAYS LEFT OUTSIDE THE BOX WHEN IT COMES TO KERRYS LIFESTYLE

കഴിഞ്ഞ 11 വര്‍ഷക്കാലത്തിനിടെ പല തവണ റേച്ചല്‍ ഓപ്പറേഷന്‍ ടേബിളില്‍ ഇതിനായി സമയം ചെലവഴിച്ചു. മുഖം, ശരീരം തുടങ്ങി ഒരു പരിധി വരെയുള്ള എല്ലാ ഭാഗവും അവര്‍ മാറ്റങ്ങള്‍ക്ക് വിധേയമാക്കി. ഒടുവില്‍ ചിരി പോലും സമാനമാക്കാന്‍ ബാര്‍ബിയുടേതുപോലുള്ള ഒരു ചിരി കൂടി റേച്ചല്‍ മുഖത്ത് ഫിറ്റ് ചെയ്യിച്ചു. ബാര്‍ബിയുടേത് പോലൊരു ചിരിയാണ് ഇതുവഴി ഇവര്‍ സ്വപ്നം കാണുന്നത്. താന്‍ ജീവിക്കുന്നതും, ചിന്തിക്കുന്നതും എല്ലാം ബാര്‍ബിയെ പോലെയാണെന്ന് റേച്ചല്‍ പറയുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് വെറുതേ വീട്ടിലിരിക്കുകയല്ല റേച്ചല്‍ ചെയ്യുന്നത്. തന്റെ ബാര്‍ബി ലുക്ക് പിടിച്ചുനിര്‍ത്താന്‍ ആഴ്ചയില്‍ അഞ്ച് ദിവസം ജിമ്മില്‍ പോവും ഈ 46-കാരി. തന്റെ ജീവിതശൈലിയെക്കുറിച്ച് വെബ്സൈറ്റില്‍ വിശദമായി എഴുതുന്നുമുണ്ട് ഇവര്‍. ബാര്‍ബിയാവുകത എന്ന തന്റെ ആഗ്രഹം സാധിച്ചെങ്കിലും തന്റെ ആഗ്രഹങ്ങള്‍ക്ക് എതിര് നില്‍ക്കാതെ തന്നെ പ്രോത്സാഹിപ്പിക്കുന്ന ഒരു വ്യക്തിയെ ജീവിതപങ്കാളിയായി കണ്ടെത്താന്‍ സാധിക്കാത്തതിന്റെ സങ്കടമുണ്ട് റേച്ചലിന്. ബാര്‍ബിയോടുള്ള ആരാധന മൂത്ത് ബാര്‍ബിയെപ്പോലെ ആകാന്‍ ശ്രമിച്ചവര്‍ ഇതിനുമുമ്പും ധാരാളമുണ്ടായിട്ടുണ്ട്.

Related posts