ആ​ലു​വ​യി​ൽ മാ​ല മോ​ഷ​ണം; യു​വ​തി​യും അ​മ്മ​യും അ​റ​സ്റ്റി​ൽ; രാധയുടെയും രമ്യയുടെയും തട്ടിപ്പിന്റെ രീതി ഇങ്ങനെ…

ആ​ലു​വ: സ​ഹാ​യാ​ഭ‍്യ​ർ​ഥ​ന​യു​മാ​യി വീ​ട്ടി​ലെ​ത്തി സ്വ​ർ​ണ​മാ​ല ക​വ​ർ​ന്ന കേ​സി​ൽ യു​വ​തി​യും അ​മ്മ​യും സ​ഹാ​യി​യും അ​റ​സ്റ്റി​ൽ. ആ​ലു​വ തോ​ട്ട​യ്ക്കാ​ട്ടു​ക​ര ഓ​ൾ​ഡ് ദേ​ശം റോ​ഡി​ൽ താ​മ​സി​ക്കു​ന്ന ഓ​മ​ന​യു​ടെ മൂ​ന്നു​പ​വ​ൻ മാ​ല​യാ​ണ് മോ​ഷ​ണം പോ​യ​ത്. മാ​ല ക​വ​ർ​ന്ന മ​ന​യ്ക്ക​പ്പ​ടി പു​ളി​ക്കാ​പ​റ​ന്പി​ൽ ര​മ‍്യ (36)യേ​യും വി​ൽ​ക്കാ​ൻ സ​ഹാ​യി​ച്ച അ​മ്മ രാ​ധ (73), ഇ​വ​രു​ടെ പ​രി​ച​യ​ക്കാ​ര​ൻ സു​ബ്ര​ഹ്മ​ണ‍്യ​ൻ (52) എ​ന്നി​വ​രെ​യു​മാ​ണ് ആ​ലു​വ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ എം.​എ​സ്. ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​വ​ർ വി​ല്പ​ന ന​ട​ത്തി​യ മാ​ല പി​ന്നീ​ട് ആ​ലു​വ​യി​ലെ ഒ​രു ജ്വ​ല​റി​യി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. പ​ഴ​യ വ​സ്ത്ര​ങ്ങ​ള​ട​ക്കം സ​ഹാ​യം ചോ​ദി​ച്ചാ​ണ് ര​മ‍്യ ഓ​മ​ന​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. മ​ണ​പ്പു​റ​ത്തെ ശി​വ​ക്ഷേ​ത്ര​ത്തി​ലും മ​റ്റും ക​ണ്ടു​പ​രി​ച​യ​മു​ള്ള​തി​നാ​ൽ ര​മ‍്യ‍‌​യെ വീ​ട്ടി​ൽ ക​യ​റാ​ൻ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഓ​മ​ന പ​ഴ​യ വ​സ്ത്ര​ങ്ങ​ൾ തി​ര​യു​ന്ന​തി​നി​ട​യി​ലാ​ണ് ര​മ‍്യ മാ​ല ക​വ​ർ​ന്ന​ത്. മാ​ല ന​ഷ്ട​പ്പെ​ട്ട​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​യു​ട​ൻ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഓ​മ​ന പ​റ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ കു​ടു​ങ്ങി​യ​ത്. അ​റ​സ്റ്റി​ലാ​യ മൂ​ന്ന് പ്ര​തി​ക​ളെ​യും ഇ​ന്ന് ആ​ലു​വ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts