രാ​ധി​ക ആ​പ്തെ ഹോ​ളി​വു​ഡി​ലേ​ക്ക്

ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും മി​ക​ച്ച വേ​ഷ​ങ്ങ​ൾ കൊ​ണ്ട് ശ്ര​ദ്ധേ​യ​യാ​യ ന​ടി രാ​ധി​ക ആ​പ്തെ ഹോ​ളി​വു​ഡി​ലും ചു​വ​ടു​റ​പ്പി​ക്കു​ന്നു. മൈ​ക്കി​ള്‍ വി​ന്‍റ​ര്‍​ബോ​ട്ടം സം​വി​ധാ​നം ചെ​യ്യു​ന്ന ദ ​വെ​ഡ്ഡിം​ഗ് ഗ​സ്റ്റ് എ​ന്ന സി​നി​മ​യി​ലാ​ണ് രാ​ധി​ക ആ​പ്‍​തെ നാ​യി​ക​യാ​കു​ന്ന​ത്.

സ്ളം ​ഡോ​ഗ് മി​ല്യ​ണ​യ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ദേ​വ് പ​ട്ടേ​ല്‍ ആ​ണ് നാ​യ​ക​നാ​കു​ന്ന​ത്. ഇ​തി​നു​ശേ​ഷം മ​റ്റൊ​രു ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ലും രാ​ധി​ക ആ​പ്തെ നാ​യി​ക​യാ​കു​ന്നു​വെ​ന്ന് റി​പ്പോ​ർ‌​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും സ്ഥി​രീക​രി​ച്ചി​ട്ടി​ല്ല.

Related posts